BreakingKeralaLOCAL

റബർ പാർക്കിൽ വൻ തീപിടുത്തം

പെരുമ്പാവൂർ:വളയൻചിറങ്ങര ഐരാപുരം റബർ പാർക്കിൽ വൻ തീപിടുത്തം. പ്ലൈവുഡ് പാനൽ നിർമ്മാതാക്കളായ പോസിറ്റീവ് എന്ന കമ്പനിയിലാണ് ആദ്യം തീ കണ്ടത് പെരുമ്പാവൂർ മൂവാറ്റുപുഴ കോതമംഗലം പട്ടിമറ്റം തൃക്കാക്കര തുടങ്ങിയ അഗ്നിരക്ഷാ സ്റ്റേഷനുകളിലെ 12 ഓളം ഫയർ എഞ്ചിനുകൾ മറ്റു വാഹനങ്ങൾ ജീവനക്കാർ തുടങ്ങിയവർ തീ അണക്കാൻ തീവ്ര ശ്രമം തുടരുന്നു.തീ നിയന്ത്രണവിധേയമാകുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
ഇന്ന് പുലർച്ചയോടെയാണ് അഗ്നിബാധ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *