തലശേരി ഗവ.കോളജ് ഇനി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളജ്
തലശേരി : തലശേരി ഗവ.കോളജിന്റെ പേര് മാറ്റി.ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളജ് എന്നറിയപ്പെടും. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ് അറിയിച്ചത്. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്റെ പേര് മാറ്റിയത്

