കൊച്ചിയുടെ കായൽ സൗന്ദര്യം ഇനി കേരള സൺ ട്രാവൽസിനൊപ്പം
എറണാകുളം : യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല.തിരക്കുപിടിച്ച ജീവിതത്തിൽ യാത്രകൾ തരുന്ന മാനസികോല്ലാസം ചെറുതല്ല.യാത്രകൾ കായലും കടന്നു കടലിലേക്കായാലൊ. ആ അനുഭൂതി വിവരിക്കാനാവുന്നതല്ല.കായൽ ടൂറിസം സമാനതകളില്ലാത്ത വളർച്ച കൈവരിക്കുന്ന കാലഘട്ടമാണിത്.ക്രൂയ്സ് ബോട്ടിൽ കായലിൽ മണിക്കൂറുകൾ കുടുംബത്തോടും സുഹൃത്തുക്കൾ ക്കൊപ്പവും ചിലവഴിക്കാനുള്ള അവസരമാണ് മറൈൻ ഡ്രൈവ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള സൺ ട്രാവെൽസ് ഒരുക്കുന്നത്.സ്വസ്ഥമായും സന്തോഷമായും കായലിന്റെ സൗന്ദര്യമാസ്വദിക്കാൻ എല്ലാ സൗകര്യവും കേരള സൺ ട്രാവെൽസ് ഒരുക്കുന്നു.ആയിരക്കണക്കിന് സഞ്ചാരികളാണ് ഇത്തരത്തിൽ കായൽ യാത്രകൾ ആസ്വദിക്കാനായി ഞങ്ങളോടൊപ്പം ചേർന്നിട്ടുള്ളതെന്നു കേരള സൺ ട്രാവൽസ് ഉടമ ഉണ്ണി ജ്യോതിഷും നിഖിൽ ദയനും അവകാശപ്പെടുന്നു.കായലിന്റെ സൗന്ദര്യമാസ്വദിക്കാൻ എത്തുന്ന ഏതൊരാളും ഞങ്ങളെ സംബന്ധിച്ചു ഞങ്ങളുടെ അതിഥിയാണ്.ഭക്ഷണമുൾപ്പെടെ നൽകുന്ന രീതിയിലാണ് പാക്കേജ്.യാത്രികരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കായൽ യാത്രകൾ ആസ്വദിക്കാവുന്ന വിശ്വസനീയ കേന്ദ്രമായി കേരള സൺ ട്രാവൽസ് മാറിക്കഴിഞ്ഞു.വിനോദ യാത്രികർക്ക് പലനിരക്കുകളിൽ വാഹന സൗകര്യം ഉൾപ്പെടെ എല്ലാ സേവനവും കേരള സൺ ട്രാവൽസ് നൽകുന്നുണ്ട്

