ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ വെടിക്കെട്ടുണ്ടാവില്ലെന്ന് ബിസിസിഐ.
മുംബൈ : ലോകകപ്പില്‍ മത്സരങ്ങള്‍ക്ക് ശേഷമുള്ള വെടിക്കെട്ടും ഇന്നിംഗ്സിന്റെ ഇടവേളയില്‍ ഗ്രൗണ്ടില്‍ അരങ്ങേറുന്ന ലൈറ്റ് ഷോയും ഇത്തവണ പതിവു കാഴ്ചയാണെങ്കിലു നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് ശേഷം വെടിക്കെട്ടുണ്ടാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മുംബൈയിലെയും ഡല്‍ഹിയിലെയും കനത്ത വായുമലനീകരണം കണക്കിലെടുത്താണ് വെടിക്കെട്ട് ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
മത്സരശേഷം വെടിക്കെട്ട് നടത്തിയാല്‍ അത് അന്തരീക്ഷ മലിനീകരണം കൂട്ടുമെന്നും പാരിസ്ഥിതിക വിഷയങ്ങളില്‍ പ്രതിബദ്ധതയുള്ള സംഘടനയാണ് ബിസിസിഐയെന്നും ജയ് ഷായെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ രണ്ട് വേദികളിലും വെടിക്കെട്ട് ഉപേക്ഷിച്ച കാര്യം ഐസിസിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ജയ് ഷാ പറഞ്ഞു.

