IndiaKeralaOthersPolitics

പാർലിമെന്റ് തെരഞ്ഞെടുപ്പ്. ഉത്തര കേരളത്തിൽ മത്സരം തീപാറും

കണ്ണൂർ, വരാനിരിക്കുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പു കോൺഗ്രസിനും സിപിഎം നും ജീവൻ മരണ പോരാട്ടമായി കേരളത്തിൽ മാറും. ഭരണ വിരുദ്ധ വികാരം തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. ആലപ്പുഴയിൽ പോലും സിപിഎം ഈ പ്രാവശ്യം ജയിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഏറ്റവും കൂടുതൽ സിപിഎം ൽ പരസ്പരം അടി നടക്കുന്നത് ആലപ്പുഴയിൽ ആണ്. എന്നാൽ ഉത്തര കേരളത്തിൽ സിപിഎം കഴിഞ്ഞ പ്രാവശ്യം നഷ്ടമായ സീറ്റുകളിൽ മിക്കവാറും എല്ലാംതന്നെ തിരിച്ചു പിടിക്കാനാണ് സാധ്യത. കാസറഗോഡ് സിപിഎം തിരിച്ചു പിടിക്കും എന്ന കാര്യത്തിൽ ആർക്കും തന്നെ എതിരഅഭിപ്രായം ഉണ്ടാവാനിടയില്ല. കെ
സുധാകരൻ മത്സരത്തിന് ഇല്ലെങ്കിൽ കണ്ണൂർ സീറ്റ് കോൺഗ്രസിന് നിലനിർത്തണമെങ്കിൽ നന്നായി വിയർപ്പൊഴുക്കേണ്ടി വരും . കോഴിക്കോട് ഇപ്രാവശ്യം എം. കെ. രാഘവൻ ജയിക്കാൻ സാധ്യത കുറവായാണ് രാഷ്ട്രീയ നിരീഷകർ കാണുന്നത്. സമസ്ത യുടെ സിപിഎം അനുകൂല നിലപാട് ആണ് കാരണം. വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റാണ്. അതിൽ മാറ്റം വരില്ല. ലീഗ് രണ്ടു സിറ്റിങ് സീറ്റും നില നിർത്തും എന്നാൽ പൊന്നാനി യിൽ മത്സരം കടുത്തത് ആകും എന്നതിൽ തർക്കമില്ല. എന്തായാലും വടക്കൻ കേരളത്തിൽ ഇപ്പോൾ കാണുന്ന രാഷ്ട്രീയ കാഴ്ചകൾ പ്രവചനാതീതം മെന്നെ പറയാവു.

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *