അൽ അസ്ഹർ മെഡിക്കൽകോളേജ് ATM സെന്റർ ഉത്ഘാടനം ചെയ്തു
തൊടുപുഴ : അൽ അസ്ഹർ മെഡിക്കൽകോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ക്യാമ്പസിൽ കാത്തലിക് സിറിയൻ ബാങ്ക് , അൽ അസ്ഹർ ഗ്രൂപ്പ് എന്നിവർസംയുക്തമായി സജ്ജീകരിച്ച ATM സെന്ററിന്റെ ഉത്ഘാടനം കോളേജ് ക്യാമ്പസിൽവച്ച് ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിർവഹിച്ചു. ചടങ്ങിൽ അൽഅസ്ഹർ ചെയർമാൻ ഹാജി കെ.എം മൂസ, കാത്തലിക് സിറിയൻ ബാങ്ക് ഏരിയഹെഡ് ശ്രീ ജോജി ഗീവർഗ്ഗീസ്,ബാങ്ക് ബ്രാഞ്ച് ഹെഡ് ശ്രീമതി ലിസ ജോസ്,അൽ അസ്ഹർ മാനേജിങ് ഡയറക്ടർ അഡ്വ മിജാസ് കെ എം , ഡയറക്ടർ ഡോ:റീജാസ് കെ എം.എന്നിവർ സന്നിഹിതരായിരുന്നു.

