KeralaPolitics

മറിയക്കുട്ടിയ്ക്കും അന്നയ്ക്കും പ്രതിമാസം 1600 രൂപ സുരേഷ് ഗോപി വക

അടിമാലി : ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ച മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും പ്രതിമാസം 1600 രൂപ നൽകുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തന്റെ എംപി പെൻഷനിൽ നിന്നും ഇവർക്കായി മാസം തുക മാറ്റി വെക്കുമെന്ന് സുരേഷ്സം ഗോപി പറഞ്ഞു. സ്ഥാനം തെറ്റായ കണക്കുകൾ സമർപ്പിച്ചതുകൊണ്ടാണ് ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം നൽകാതിരുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു

.ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം ചെയ്തത്. പിന്നാലെ, ഇവരെ വിമർശിച്ച് സി.പി.എം. മുഖപത്രം രംഗത്തെത്തി. മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതിൽ ഒന്ന് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും സി.പി.എം പ്രചരിപ്പിച്ചു. പെൺമക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിയുന്നവരാണ്. ഇതിൽ ഒരാൾ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.

എന്നാൽ, സെെബർ ആക്രമണം ശക്തമായതോടെ തന്റെ പേരിൽ ഭൂമിയുണ്ടെങ്കില്‍ അതിന്റെ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തുകയും തുടര്‍ന്ന് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിട്ടു. തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ അപകീർത്തിക്കേസ് നൽകുമെന്നും അവർ വ്യക്തമാക്കി. പിന്നാലെ, വിഷയത്തിൽ പാർട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.
അടിമാലിയിൽ വെച്ച് ഇരുവരെയും സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് സുരേഷ് ഗോപി ഇവരുടെ അടിമാലിയിലെ ഇരുനൂറ് ഏക്കറിലെ വീട്ടിലെത്തിയത്.
അതേമസമയം, തനിക്കെതിരെ നടന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി മുൻസിഫ് കോടതിയിലായിരിക്കും അവർ മാനനഷ്ടക്കേസ് സമർപ്പിക്കുക. ക്ഷേമപെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹെെക്കോടതിയിലും മറിയക്കുട്ടി ഹർജി നൽകും

Leave a Reply

Your email address will not be published. Required fields are marked *