BreakingKeralaOthers

മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യമില്ല. തമിഴ്നാട്

കട്ടപ്പന :മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിന്റെ തുടർന്നാണ് തമിഴ്നാട് നൽകുന്ന ഔദ്യോഗിക അറിയിപ്പ്. നിലവിൽ 138.55 അടിയാണ് ജലനിരപ്പ്.

ജലനിരപ്പ് 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു തുറക്കുമെന്നായിരുന്നു തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിരുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി ശേഷി. അപകടാവസ്ഥയിലായ ഡാം പുനർ നിർമ്മിക്കണമെന്ന ആവശ്യം കുറെ കാലങ്ങളായി ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *