BreakingIndiaKeralaOthers

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് : വിമർശനവുമായി മലയാളി വൈദികൻ.

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ വിമർശനവുമായി മലയാളി വൈദികൻ. എറണാകുളം രൂപതാംഗ മായ ഫാ : അരുൺ വലിയവീട്ടിലാണ് ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിനിടെ മണിപ്പൂർ വിഷയം ചർച്ച ചെയ്തിരുന്നില്ല. മണിപ്പൂരിൽ ക്രൈസ്തവർ ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റ് മരിക്കുമ്പോഴും ബിഷപ്പുമാർ പ്രധാനമന്ത്രിയോടൊപ്പം വിരുന്നിൽ പങ്കെടുത്തപ്പോൾ ആ വിഷയം ചർച്ചയ്ക്ക് വരാഞ്ഞതാണ് വൈദികനെ പ്രകോപിപ്പിച്ചത്. കത്തോലിക്ക സഭയിലെ ബഹുഭൂരിപക്ഷം വൈദികർക്കും ഇക്കാര്യത്തിൽ എതിർപ്പുള്ളതായാണ് സൂചന. മുൻപും ബിജെപി യോട് അടുക്കാനുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ പല ശ്രമങ്ങളും ഇത്തരത്തിൽ പരാജയപ്പെട്ടിട്ടുള്ളതാണ്. ബിജെപിയുമായി നല്ലൊരു സൗഹൃദം നിലനിർത്താൻ വേണ്ടി കൂടിയാണ് മണിപ്പൂർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാഞ്ഞത് എന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *