BreakingCrimeKeralaOthersPolitics

സിദ്ധാർത്ഥിന്റെ കൊലപാതകികളെ മാതൃകാപരമായി ശിക്ഷിക്കണം: മോൻസ് ജോസഫ് എം എൽ എ

കോട്ടയം: വയനാട് വെറ്റിനറി കോളേജിൽ റാഗിംഗ് നടത്തി സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റകൃത്യത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു .

ഭരണത്തിൻ്റെ തണലിൽ നടക്കുന്ന അക്രമഗുണ്ടായിസ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ കോട്ടയം തിരുനക്കര ഗാന്ധി പ്രതിമക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ സെക്രട്ടറി ജനറൽ ജോയി എബ്രഹം മുഖ്യപ്രസംഗം നടത്തി.

കേരള കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, പാർട്ടി ഉന്നത അധികാര സമിതി അംഗങ്ങളായ വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, എം പി ജോസഫ്, ജയ്സൺ ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല കെ വി കണ്ണൻ രാകേഷ് ഇടപ്പുരഡിജു സെബാസ്റ്റ്യൻ അഭിലാഷ് കൊച്ചു പറമ്പിൽ സുനിൽ കിടങ്ങൂർ ജോണിച്ചം പൂമരം കുരിയൻ വട്ടമല ജോമോൻ ഇരപ്പങ്കാട്ട് അനീഷ് കൊക്കര അരുൺ പുഞ്ചയിൽ ജോസ് മോൻ മാളിയേക്കൽ ജസ്റ്റിൻ പാലത്തിങ്ങൽ ഷിനു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *