Kerala

നിർമാണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുക. BMS

നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, അന്യായമായി വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിയ്ക്കുക, കാര്യക്ഷമതയോടെ സെസ്സ് പിരിച്ചെടുക്കുക, നിർമ്മാണത്തൊഴിലാളികളുടെ പെൻഷനും മറ്റുആനുകൂല്യങ്ങളും സമയബന്ധിതമായി നൽകുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തുടനീളം ഭാരതീയ മസ്ദൂർ സംഘം മാർച്ചും ധർണ്ണയും നടത്തുന്നു .

പഴയക്കാലത്ത് കെട്ടിട നിർമ്മാണ രംഗത്തു സിമൻ്റ് ചാന്ത് എടുത്തുയർത്തി കൊടുത്തിരുന്ന ആ പഴയ ആരോഗ്യ ദൃഢഗാത്രരായ അമ്മമാർ ഇപ്പോൾ വളരെ വിഷമിച്ചു ജീവിതം തള്ളിനീക്കുന്നവരാണ് .അനുദിനചെലവുകൾക്കും മരുന്നിനും മറ്റു മാർഗങ്ങളില്ലാത്തവർ.
ഒട്ടനവധി പേരുണ്ട് നമ്മുടെ നാട്ടിൽ.

അദ്ധ്യാപകരും മറ്റു സർക്കാർ ജീവനക്കാരും ക്ഷാമബത്തയും വേതനവും വർദ്ധിപ്പിക്കാനാവശ്യപ്പെട്ട് സമരം ചെയ്യുമ്പോൾ മാധ്യമങ്ങളിൽ വൻവാർത്തയാവാം. എന്നാൽ നമ്മുടെ രാജ്യം പുരോഗമിക്കുകയാണ്.നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിക്കുകയാണ്. ഗതാഗത സൗകര്യങ്ങൾ വർദ്ധിക്കുന്നു. കെട്ടിടങ്ങൾ, ഷോപ്പിങ് മാളുകൾ വർദ്ധിക്കുന്നു. ഇതിനായി ” തടി നീരാക്കി “പ്രവർത്തിക്കുന്ന കുറെ ജീവിതങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. ഇന്നലെകളിൽ ഇവർ ചെയ്യുന്ന കായികാദ്ധ്വാനം നാളെ തൊഴിൽജന്യരോഗങ്ങളായി ശരീരത്തിൽ അവശേഷിക്കുന്നു. വാതവും വേദനയും ചേർന്ന വാർദ്ധക്യത്തിൽ, ചികിത്സാ ചിലവുകൾക്ക് അൽപം ആശ്വാസമേകുന്നതിനായി ഇവർ സ്വരൂപിക്കുന്ന ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകാൻ പോലും നൽകാൻ താത്പര്യമില്ലാത്ത അവസ്ഥയിലാണ് സർക്കാറിൻ്റെ തൊഴിൽ നയം. ഈ നിർമ്മാണത്തൊഴിലാളികളിൽ 75 ശതമാനവും ഉന്നത വിദ്യാഭ്യാസങ്ങൾ ഇല്ലാത്തവരാണ്. പുതിയ വിവരവിനിമയസാങ്കേതിക വിദ്യ വശമില്ലാത്തവരാണ് ഏറെയും.

പ്രതികരിക്കാനും ധിക്കരിക്കാനും അറിയാത്ത പാവപ്പെട്ടj ഈ ജനവിഭാഗത്തിനോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്ക് എതിരെ പ്രതികരിക്കാൻ ഭരിക്കുന്നവരുടെ കൊടി നിറത്തിനു മുമ്പിൽ നിശ്ശബ്ദരാവുന്നു.രാഷ്ട്രീയ അടിമകളായ, രാഷ്ട്രീയ പാർട്ടികളുടെയും പോഷക സംഘടനയുടെയും അടിമകളായി,തൊഴിലാളി സംഘടനാ നേതാക്കൾ മാറുകയാണെന്ന് നിർമാണ തൊഴിലാളികൾ ആരോപിക്കുന്നു.

വില്ലേജ് ഓഫീസർമാർ മുമ്പാകെ സമർപ്പിക്കുന്ന നിവേദനങ്ങൾക്ക് സർക്കാർ പരിഹാരം കാണേണ്ടതാണ്.

അടിയന്തിരമായി സർക്കാർ ഇടപെടൽ ഉണ്ടാവണം. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായ് മുന്നോട്ട് പോകാൻ BMS തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.അതിന്റെ ആദ്യ പടിയായി നിർമ്മാണത്തൊഴിലാളി സംഘം (BMS) സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയാണ്..താനൂരിൽ നടന്ന പ്രതിഷേധ യോഗത്തിൽ തയ്യൽ ക്ഷേമനിധി സംഘം (BMS ) മലപ്പുറം ജില്ലാ പ്രസിഡൻറും BMS താനൂർ മേഖലാ പ്രസിഡൻ്റുമായ സ്മിതാബാലൻ അദ്ധ്യക്ഷനായി.BMS സംസ്ഥാന സമിതി അംഗവും താനൂർ മേഖലാ സെക്രട്ടറിയുമായ ഒ.ഗോപാലൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.മുതിർന്ന നേതാക്കളായ ടി.വി രാമൻ, കല്ലിൽ അറുമുഖൻ താനാളൂർ പഞ്ചായത്ത് BM S പ്രസിഡൻ്റ് കെ.പി കൃഷ്ണൻ എന്നിവർ ധർണ്ണയ്ക്ക് ആശംസയർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *