MCBS അഖിലകേരള ബൈബിൾ ക്വിസ് മത്സരം
കാലടി : അൾത്താര ബാലികാ ബാലന്മാർക്കായി MCBS PARAM PRASAD PROVINCE, Eucharistic Apostolate ന്റെ നേതൃത്വത്തിൽ നടത്തിയ പ്രഥമ അഖിലകേരള ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ റീത്തുകളിൽ നിന്നും, രൂപതകളിൽനിന്നുമായി എഴുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. താമരശ്ശേരി രൂപതയിലെ കണ്ണോത്ത്, കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂർ, എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈറ്റില എന്നീ ഇടവകകളാണ് ഒന്നും (പതിനായിരം രൂപയും ട്രോഫിയും) രണ്ടാം സ്ഥാനം (ഏഴായിരം രൂപയും ട്രോഫിയും) മൂന്നാം സ്ഥാനം (അയ്യായിരം രൂപയും ട്രോഫിയും ) കരസ്ഥമാക്കിയത്.
വിജയികൾക്ക് MCBS സുപ്പീരിയർ ജനറൽ ഫാ. അഗസ്റ്റിൻ പായിക്കാട്ട്
പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസഫ് കൈപ്പയിലും മറ്റ് വൈദികരും സിസ്റ്റേഴ്സും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. സഭയിൽ ആദ്യമായി നടത്തപ്പെട്ട ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും
വരുംനാളുകളിൽ ഇതുപോലുള്ള നൂതനമായ സംരംഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രോഗ്രാം കോർഡിനേറ്റർ ഫാ. ആന്റോ പുതുവ അറിയിച്ചു.

