കേരളം മാറുമോ?
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
ബാംഗ്ലൂർ: സിദ്ധ രാമയ്യ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കർണാടകയിൽ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യമായിരുന്നു അതിൽ പ്രധാനപ്പെട്ട കാര്യം. ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമായി. അതോടെ വീടുകളിൽ ഒതുങ്ങി കഴിഞ്ഞ ലക്ഷക്കണക്കിന് സ്ത്രീകൾ പുറത്ത് വന്നു. അവർക്ക് ഇഷ്ടം പോലെ ക്ഷേത്രം സന്ദർശനവും ബന്ധുക്കളെ കാണാൻ പോകുന്നതുൾപ്പെടെ തുടങ്ങി. എല്ലാറ്റിനും ഉപരി ജോലി ചെയുന്ന സ്ത്രീകൾക്ക് നല്ലൊരു തുക ലാഭമായി. യാത്ര ഫ്രീ ആണെല്ലോ. കൂടാതെ വിട്ടമ്മ മാർക്ക് രണ്ടായിരം രൂപ വിതം മാസം തോറും കിട്ടി തുടങ്ങി.ജോലി ഇല്ലാത്ത പഠനം പൂർത്തിയാക്കുന്നവർക്ക് ആദ്യത്തെ ആറു മാസം രണ്ടായിരം രൂപ കിട്ടും. കൂടാതെ എല്ലാവിട്ടിലും മാസം തോറും പത്തു കിലോ അരി സൗജന്യമായി കിട്ടും. കറന്റ് ഫ്രീ ആണ് എല്ലാവർക്കും.. കുടിശിക ഇല്ലാതെ എല്ലാ മേഖലകളിലും പണം എത്തുന്നു ജീവിതത്തിൽ ആദ്യമായി പണം ജനത്തിന് സ്വന്തം കയ്യിൽ കിട്ടുന്നു. ബസ് സർവീസുകൾ ലാഭത്തിലാണ്. സർക്കാർ കടത്തിലല്ല. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ടില്ല. ഇത് പോലെ തന്നെ തമിഴ് നാട്ടിൽ സ്റ്റാലിൻ സർക്കാരും ജനത്തിന് വളരെ ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട്. തെലുങ്കാനയിലും സർക്കാർ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുത്തു തുടങ്ങി. പഞ്ചാബിലും ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട്. പതിനഞ്ച് വർഷമായി കേജരിവാൾ സർക്കാർ ഇതൊക്കെ ഡൽഹിയിൽ കൊടുക്കുന്നു. പക്ഷെ കേരളത്തിൽ സിപിഎം ഇത് കണ്ട ഭാവമില്ല. കോൺഗ്രസ്, ബിജെപി എന്നി പാർട്ടികൾക്കു ഇതിനെ പറ്റി അഭിപ്രായം ഇല്ല. മന്ത്രി മാർക്കും എം എൽ എ മാർക്കും ശമ്പളം വർധിപ്പിക്കാൻ പോകുവാണ്. ഇപ്പോൾ എങ്കിലും കേരളത്തിലെ സാധാരണ മനുഷ്യൻ ചോദിക്കണം.. ഈ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് കൊടുക്കാൻ കയ്യിൽ ഒന്നും ഇല്ലെങ്കിൽ ഭരണം അറിയാവുന്നവരെ ഏല്പിച്ചു സ്ഥലം വിടുക.

