ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലി, നൂറ്റിയൊന്നിന്മേൽ കുർബാന
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷ ത്തോടനുബന്ധിച്ചു മേയ് 12നു വൈകിട്ട് 6.30നുകോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ നൂറ്റിയൊന്നിന്മേൽ കുർബാന അർപ്പിക്കും. സഭയുടെ ചരിത്രത്തിൽ രണ്ടാമത്തെ നൂറ്റിയൊന്നിന്മേൽ കുർബാനയാണിത്. പള്ളി അങ്കണത്തിൽ തയാറാക്കിയ പന്തലിൽ നടത്തുന്ന കുർബാനയ്ക്കു ശ്രേഷ്ഠ ബാവാ നേതൃത്വം നൽകും. ബാവാ പട്ടം നൽകിയ മെത്രാപ്പൊലീത്തമാരും കോറെപ്പിസ്കോപ്പമാരും വൈദികരും ഉൾപ്പെടെ 100 പേർ കാർമികരാകും.
യാക്കോബായ സഭ അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണു പരിപാടികൾ.6നു സന്ധ്യാപ്രാർഥനയ്ക്കു ശേഷമാണു നൂറ്റിയൊന്നിന്മേൽ കുർബാന തുടങ്ങുന്നത്.1974 ഫെബ്രുവരി 24നു പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായാണു തോമസ് മാർ ദിവന്നാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായി വാഴിച്ചത്.സഭയുടെ ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്തോടൊപ്പം അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത പദവിയും ബാവാ വഹിക്കുന്നുണ്ട്.12 മെത്രാപ്പൊലീത്തമാരെയും അൻപതിലധികം കോറെപ്പിസ്കോപ്പമാരെയും വാഴിച്ച ശ്രേഷ്ഠ ബാവാ നാനൂറിലധികം വൈദികർക്കു പട്ടം നൽകി.ഡോ. ഏബ്രഹാം മാർ സേവേറിയോസ് രക്ഷാധികാരിയായും ഏലിയാസ് മാർ യൂലിയോസ് ചെയർമാനായും ഫാ. ജോസ് പരത്തുവയലിൽ ജനറൽ കൺവീനറായും ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധ 101ന്മേൽ കുർബാന നടക്കുന്ന വിശുദ്ധ ബലിപീഠത്തിന്റെയും, പതിനായിരങ്ങൾക്ക് വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ കഴിയുന്ന വിശാലമായ പന്തലിന്റെയും ഒരുക്കങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.
ആന്റണി ജോൺ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ.ജി.ജോർജ്,മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ.നൗഷാദ്,ട്രസ്റ്റിമാരായ അഡ്വ.സി.ഐ.ബേബി,ബിനോയ് മണ്ണഞ്ചേരി,വികാരി ഫാ.ജോസ്പരത്തുവയലിൽ,താഹസിൽദാർ റെയ്ച്ചൽ.കെ.വർഗീസ്,സി. ഐ. ടി.പി.ബിജോയ്,പി.ഡബ്ല്യു.ഡി.
അസിസ്റ്റന്റ് എൻജിനീയർ ആൻഡ്രൂ ഫെർണാണ്ടസ് ടോം എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിലയിരുത്തൽ.

