BreakingIndiaKeralaPolitics

ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം നേടി   ബെന്നി ബെഹനാൻ

അങ്കമാലി : ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം ബെന്നി ബെഹനാന്.തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ബെന്നി ബെഹനാന് ഇത്തവണ ലഭിച്ചത് 39,41,71 വോട്ടുകൾ. കഴിഞ്ഞ തവണ ലഭിച്ചത് 4,73,444 വോട്ടുകൾ. കുറഞ്ഞത് 68,520 വോട്ടുകള്‍. ഇത്തവണ ലഭിച്ച ഭൂരിപക്ഷമായ 63,754 വോട്ടുകളേക്കാളും കൂടുതൽ വോട്ടുകള്‍ നഷ്ടം. കഴിഞ്ഞ തവണ 47.81 ആയിരുന്നു ഇത്തവണ അത് 41.44 ആയി കുറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ 6.37 ശതമാനം വോട്ടുകളുടെ കുറവ്. ഒരുലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ച ട്വന്റി20 സ്ഥാനാര്‍ഥിയാണു ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 1,32,272ൽനിന്ന് പകുതിയിൽ താഴെയായി കുറച്ചത്.
ചാലക്കുടിയിൽ പക്ഷേ ഇടതുപക്ഷത്തിനു വോട്ട് ശതമാനം നേരിയ തോതിൽ‍ കൂടിയെങ്കിലും വോട്ട് വിഹിതത്തിൽ കുറവുണ്ടായി. കഴിഞ്ഞ തവണ ചാലക്കുടിയിൽ മത്സരിച്ച, അന്തരിച്ച നടൻ ഇന്നസെന്റ് നേടിയ വോട്ട് ശതമാനം 34.35ഉം വോട്ട് 3,41,170ഉം ആയിരുന്നു. ഇത്തവണ പക്ഷേ ഇടതു സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥ് 33,0417 വോട്ടുകളാണ് (34.73%) കരസ്ഥമാക്കിയത്.ചാർളി പോൾ ഇത്തവണ നേടിയത് (11.11%). ചാർളി പോളിനു ലഭിച്ച ഭൂരിഭാഗം വോട്ടുകളും ചോർന്നത് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന്റേതും.

അതേസമയം, 2021ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച ചാലക്കുടി, പെരുമ്പാവൂർ, അങ്കമാലി, ആലുവ മണ്ഡലങ്ങൾക്കു പുറമെ ഇടതുപക്ഷം വിജയിച്ച കുന്നത്തുനാട്ടിലും ഭൂരിപക്ഷം ഉറപ്പിക്കാനായതാണ് ബെന്നി ബെഹനാന്റെ വിജയത്തിലേക്കു നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *