BreakingCrimeKerala

വിജിലൻസ് രഹസ്യവിവരങ്ങൾ ഇനി വിവരാവകാശ നിയമത്തിന് പുറത്ത്.

വിജിലൻസിന്‍റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടി1, ടി2 എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് വിവരാവകാശ പരിധിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്

തിരുവനന്തപുരം : വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സുരക്ഷാ- രഹസ്യാന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് നടപടി. നേരത്തെ പൊലീസിലെയും ഇന്‍റലിജൻസിലെയും രഹസ്യവിഭാഗങ്ങളെ വിവാരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

വിജിലൻസിന്‍റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടി1, ടി2 എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് വിവരാവകാശ പരിധിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. വിജിലൻസിന്‍റെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകൾ, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗതഫയലുകൾ, അതീവ രഹസ്യസ്വഭാവമുള്ള ടോപ് സീക്രട്ട് രേഖകൾ എന്നിവയാണ് ടി1സെക്ഷനിലുള്ളത്. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ് ചെയ്യൽ, നിർണായകമായ സോഴ്സ് റിപ്പോർട്ടുകൾ എന്നിവയാണ് ടി2ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *