BreakingExclusiveKerala

സ്പായുടെ മറവിൽ കൊച്ചിയിൽ അനാശ്യാസകേന്ദ്രങ്ങൾ

കൊച്ചി :ആയുർവേദ തിരുമ്മൽ, മസ്സാജ് സെന്ററുകളുടെ മറവിൽ കൊച്ചിയിൽ അനാശ്യാസകേന്ദ്രങ്ങൾ പെരുകുന്നു. നിയമത്തെയും പോലീസിനെയും നോക്കുകുത്തികളാക്കിയാണ് അനാശ്യാസമാഫിയ തഴച്ചു വളരുന്നത്.വ്യാപകമായി പരസ്യം നൽകി ഉപഭോക്താക്കളെ കണ്ടെത്തുകയാണ് അവരുടെ പുതിയ രീതി. ആവശ്യനുസരണം പെൺകുട്ടികളെ സ്പായിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ഇത്തരം അനാശ്യാസകേന്ദ്രങ്ങളിലുണ്ടെന്നാണ് സൂചന..ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്ന് സൂചനയുണ്ട് .സത്യസന്ധമായി പ്രവർത്തിക്കുന്ന ആയുർവേദ ഉഴിച്ചിൽ, മസ്സാജ് കേന്ദ്രങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന അവസ്ഥയാണ്,ഇത്തരം അനാശ്യാസകേന്ദ്രങ്ങൾ വഴി സംഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *