BreakingExclusiveIndiaKeralaPolitics

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാവുന്നു

തൃശൂർ : നിയുക്ത തൃശൂർ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേയ്ക്കെന്നു സൂചന. ക്യാബിനറ്റ് റാങ്കിൽ മന്ത്രിസ്ഥാനം നൽകാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള അടുത്ത സൗഹൃദം ഈ സൂചനകളെ ശക്തിപ്പെടുത്തുന്നു. നാളെ അടിയന്തരമായി സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിക്ക് വിളിച്ചിട്ടുണ്ട്.എന്തായാലും സുരേഷ് ഗോപിയുടെ വിജയത്തോടെ കേരളത്തിന് ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര മന്ത്രിയെ ലഭിക്കുമെന്ന സൂചനകൾ ശക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *