BreakingEducationExclusiveKerala

പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ  വച്ചു പന്താടിയ ദിനം.

എറണാകുളം: പിഞ്ചു കുഞ്ഞുങ്ങളുടെ ഉൾപ്പെടെ ജീവൻ വച്ചു പന്താടുകയായിരുന്നു ഇന്ന് വിദ്യാഭ്യാസ വകുപ്പ്.:സാംസ്ഥാനത്തു 2  ദിവസമായി ശക്തമായി മഴ തുടരുകയാണ്.ഇന്നലെ എറണാകുളം ഉൾപ്പെടെ പല ജില്ലകളിലും അവധി നൽകിയിരുന്നു.9 ജില്ലകളിൽ ഇന്ന് അവധി നൽകിയിട്ടും ശക്തമായ മഴ ഉണ്ടായിട്ടും എറണാകുളം ജില്ലയെ അവധിയിൽ നിന്നും ഒഴിവാക്കി. ശനിയാഴ്ച ആയിട്ട് കൂടി ഇന്ന് പ്രവർത്തി ദിനം ആക്കി..സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയും ഉരുൾപൊട്ടലും ഉൾപ്പെടെ ഉണ്ടാകുകയും പെരിയാറിലും മറ്റു പുഴകളിലും വെള്ളം അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യം ഉണ്ടായിട്ടും അവധി നൽകാനുള്ള തീരുമാനം വൈകിയതിനെതിരെ പ്രതിഷേധം വ്യാപകമായി.എന്നാൽ 9 മണിയോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനുള്ള തീരുമാനമായി. . അവധി നൽകിയതോടെ കുട്ടികൾ സുരക്ഷിതമായി വീട്ടിലെത്താനുള്ള നെട്ടോട്ടമായി. റോഡുകൾ പലതും ബ്ലോക്ക്‌.കുട്ടികൾ വീട്ടിൽ എത്താൻ വൈകുന്നതിന്റെ ആശങ്കയിൽ  മാതാപിതാക്കളും.

Leave a Reply

Your email address will not be published. Required fields are marked *