KeralaLOCALOthers

വൈസ്മെൻ ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 7 കൺവെൻഷനും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും

അടിമാലി:വൈസ് മെൻ ഇൻറർനാഷണൽ ഡിസ്ട്രിക്ട് ഏഴിന്റെ കൺവെൻഷനും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി .മിഡ് വെസ്റ്റ് ഇന്ത്യ റീജിയണിൽ ഉൾപ്പെട്ട സോൺ മൂന്നിലുള്ള ഡിസ്ട്രിക്ട് ഏഴിന്റെ വാർഷിക സമ്മേളനമാണ് അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർഗീസ് പീറ്റർ കാക്കനാട്ട് ഡിസ്ട്രിക്ട് ഗവർണർ ആയ ടീമിൻ്റെ സ്ഥാനാരോഹണവും നടന്നു. കൺവെൻഷൻ റീജിയണൽ ഡയറക്ടർ സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. പുതിയ ഡിസ്ട്രിക്ട് ഗവർണർ വർഗീസ് പീറ്ററിന്റെ നേതൃത്വത്തിലുള്ള ടീമിൻ്റെ സ്ഥാനാരോഹണ
ചടങ്ങുകൾക്ക് നിയുക്ത റീജിയണൽ ഡയറക്ടർ ഡോ .സാജു എം കറുത്തേടം നേതൃത്വം നൽകി ഡിസ്ട്രിക്ട് ഗവർണർ ആയിരുന്ന ലൈജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നിയുക്‌ത നാഷണൽ പ്രസിഡൻറ് അഡ്വ.
ബാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി .ഇടുക്കി എറണാകുളം ജില്ലകളിലും വിദേശരാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 33 ക്ലബ്ബുകൾ അടങ്ങുന്ന ഡിസ്ട്രിക്ടിൻ്റെ ഒരു വർഷം നീളുന്ന രണ്ടരക്കോടിയോളം രൂപയുടെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു .ഡിസ്ട്രിക്ട് ഗവർണറായി വർഗീസ് പീറ്റർ കാക്കനാട്ട് , സെക്രട്ടറി ജോൺസൻ
തോമസ് ,
ട്രഷറർ ബാബു ജോസ് ,ബുള്ളറ്റിൻ
എഡിറ്റർ ഡോ. ബിജു മാന്തറക്കൽ, വെബ്മാസ്റ്ററായി സിജോ ജേക്കബ് ,വൈസ് ഗൈ റോയി സെബാസ്റ്റ്യൻ,
വനിതാ വിഭാഗം കോ-ഓർഡിനേറ്റർ ആയി വിജി ബാബു ,യൂത്ത് കോഡിനേറ്റർ ആയി ഹെർബോ സതീഷ് ,ക്യാബിനറ്റ് സെക്രട്ടറി രാജേഷ് വെട്ടിക്കൊമ്പിൽ പി.ആർ.ഒ. ജോർജ് എടപ്പാറ ,ഡപ്യൂട്ടി ഗവർണർമാരായി കെ .കെ .ശിവദാസ് ,റെജി പീറ്റർ (പൂതൃക്ക ക്ലബ്ബ്) , അസ്സോസിയേറ്റ് മെനറ്റ്സ് കോ-ഓർഡിനേറ്ററായി പ്രൊ. സിന്ധു അജീഷ് (പൂതൃക്ക ക്ലബ്ബ്)എന്നിവർ അടങ്ങുന്ന ടീമിൻ്റെ സ്ഥാനാരോഹണമാണ് നടന്നത്.എൽ .ആർ .ഡി .ടോമി ചെറുകാട്ട് ,റീജ സെക്രട്ടറിമാരായ പ്രൊഫ. ജേക്കബ് എബ്രഹാം ,ബെന്നി പോൾ ഹോസ്റ്റ് കമ്മിറ്റി ചെയർമാൻ അഡ്വ . നോബിൾ മാത്യു വി.സി. ജോൺസൺ മിൽസൺ ജോർജ് ,ബേബിച്ചൻ നിധിരിക്കൽ ,തുടങ്ങിയവർ പ്രസംഗിച്ചു .വിവിധ ക്ലബ്ബുകൾക്കായുള്ള അവാർഡുകളുടെ വിതരണവും നടന്നു .മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു .തുടർന്ന് കലാസന്ധ്യയും
സ്നേഹവിരുന്നും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *