വിദ്യാഭ്യാസം മൂല്യവത്താകണം സേവ്യർ ചിറ്റിലപ്പിള്ളി MLA
വടക്കാഞ്ചേരി: വിദ്യാഭ്യാസരംഗം മത്സരാത്മകമാകുന്ന കാലഘട്ടത്തിൽ മൂല്യവത്തായ വിദ്യാഭ്യാസം നൽകാൻ കേരളത്തിനു കഴിയുന്നുണ്ടെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അഭിപ്രായപ്പെട്ടു. ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം സംഘടിപ്പിച്ച *മികവ് 2024* എന്ന വിദ്യാഭ്യാസ ആദരവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു MLA..വരുംവർഷങ്ങളിലും ഉത്രാളി പൂരം കൂടുതൽ ഭംഗിയായി നടത്താൻ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുമെന്ന് MLA പറഞ്ഞു.സർക്കാരിൽ നിന്നും ഉത്രാളി പൂരത്തിന് ആവശ്യമായ സഹായങ്ങൾ കൂടുതലായി ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും എം.എൽ.എ പറഞ്ഞു. ദേശക്കമ്മറ്റി പ്രസിഡണ്ട് സി.എ.ശങ്കരൻകുട്ടി യോഗത്തിൽ അധ്യക്ഷനായി. യോഗത്തിൽ ജനറൽ സെക്രട്ടറി പി.എൻ. വൈശാഖ്, ട്രഷറർ പ്രശാന്ത് പുഴങ്കര , ജനറൽ കൺവീനർ പി.കെ. രാജേഷ്, വർക്കിംഗ് പ്രസിഡൻ്റ് കെ. സതീഷ് കുമാർ, അണ്ടേങ്ങാട് വേണുഗോപാൽ, പി.എൻ ജയൻ, ഇ. നന്ദകുമാർ, കാഞ്ഞൂർ ഉണ്ണികൃഷ്ണൻ , ഇ രാമൻകുട്ടി, എം. എസ്. നാരായണൻ, പി. എ. നാരായണസ്വാമി, അഡ്വ. ടി.എസ്. മായാദാസ് എന്നിവർ പ്രസംഗിച്ചു . ദേശക്കമ്മറ്റി ഭാരവാഹികൾ എം.എൽഎയെ പൊന്നാട ചാർത്തി ആദരിച്ചു. വടക്കാഞ്ചേരി പ്രദേശത്ത് എസ്.എസ്.എൽ.സി/പ്ലസ്- ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ എം.എൽ എ ഉപഹാരം നൽകി ആദരിച്ചു

