KeralaLOCAL

പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിക്ക് നിവേദനം നൽകി

വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 26 കൗൺസിലർ പിആർ അരവിന്ദാക്ഷൻ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി 9 മാസത്തിലധികമായി ഇ ഡി കസ്റ്റഡിയിൽ ജയിലിലാണ്. ഈ കാലയളവിൽ ഇയാൾ നഗരസഭ ജനറൽ കൗൺസിൽ യോഗത്തിലും സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തിട്ടില്ല

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 26 കൗൺസിലർ പി ആർ അരവിന്ദാക്ഷൻ കഴിഞ്ഞ 9 മാസത്തിലധികമായി ജനറൽ കൗൺസിൽ യോഗത്തിലും സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലും പങ്കെടുക്കാതിരുന്നതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറേയും തദ്ദേശ സ്വയംഭരണ വകുപ്പിനെയും നിയമപരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടക്കാഞ്ചേരി നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിക്ക് നിവേദനം നൽകി
വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 26 കൗൺസിലർ പിആർ അരവിന്ദാക്ഷൻ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി 9 മാസത്തിലധികമായി ഇ ഡി കസ്റ്റഡിയിൽ ജയിലിലാണ്. ഈ കാലയളവിൽ ഇയാൾ നഗരസഭ ജനറൽ കൗൺസിൽ യോഗത്തിലും സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തിട്ടില്ല. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ പി ആർ അരവിന്ദാക്ഷൻ ഇല്ലാത്തതുമൂലം സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ ചെയർമാന്റെ അധ്യക്ഷതയിലാണ് കൂടുന്നത്. ഇതും നിയമവിരുദ്ധമാണ്. പി ആർ അരവിന്ദാക്ഷന് അനുവദിച്ച ആറുമാസത്തെ ലീവ് നിയമവിരുദ്ധമാണ്. ഇപ്പോൾ ഈ ലീവിന്റെ സമയം കഴിഞ്ഞിട്ടും ജയിലിൽ ആയതുകൊണ്ട് ഇയാൾ നഗരസഭ ജനറൽ കൗൺസിലിലും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്തിട്ടില്ല.

നഗരസഭയിലെ ഒരു കൗൺസിലർ ജയിലിൽ പോയതും നഗരസഭ യോഗങ്ങളിൽ പങ്കെടുക്കാത്തതും നഗരസഭയുടെ സെക്രട്ടറി എന്ന നിലയിൽ LSGD സെക്രട്ടറിയെയും നിയമപരമായി അറിയിക്കാത്തത് ഗുരുതരമായ കൃത്യവിലോപം ആണെന്നും നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും പി ആർ അരവിന്ദാക്ഷൻ എന്ന കൗൺസിലറെ അയോഗ്യനാക്കാതെ സെക്രട്ടറി അന്യായമായി സംരക്ഷിക്കുകയാണെന്നും ഈ നില തുടർന്നാൽ സെക്രട്ടറിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവായ കെ അജിത് കുമാർ ആരോപിച്ചു.
കൗൺസിലർമാരായ
എസ് എ എ ആസാദ്
കെ ടി ജോയ്
പി എൻ വൈശാഖ്
സന്ധ്യ കൊടയ്ക്കാടത്ത്
ബുഷറ റഷീദ്
കെ ഗോപാലകൃഷ്ണൻ
Dr. ജോയൽ മഞ്ഞില
ജിജി സാംസൺ
നിജി ബാബു
രമണി പ്രേമദാസൻ
കെ എം ഉദയ ബാലൻ
കെ എൻ പ്രകാശൻ
നബീസ നാസറലി
കമലം ശ്രീനിവാസൻ
ബിജീഷ് പി ബി
Adv.ശ്രീദേവി രതീഷ്
എന്നീ പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട നിവേദ നിവേദനമാണ് സെക്രട്ടറിക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *