കന്നഡ കന്നഡക്കാർക്ക് മതി
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
ബാംഗ്ലൂർ : കർണ്ണാടക സർക്കാർ നടപ്പിലാക്കാൻ തുനിഞ്ഞ തൊഴിൽ സംവരണ ബിൽ തത്കാലം മാറ്റിവെക്കാൻ മന്ത്രി സഭ തീരുമാനിച്ചു. കർണ്ണാടക യിലെ ഐ ടി ഉൾപ്പെടെയുള്ള വ്യവസായങ്ങളിൽ കന്നടക്കാർക്കായി തൊഴിൽ 50% മുതൽ നടപ്പിലാക്കാനായിരുന്നു നീക്കം. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ഇറങ്ങിയ കോൺഗ്രസ് ശിവ സേന പോലും ഉപേക്ഷിച്ചു കളഞ്ഞ പ്രാദേശിക വാദം പുറത്തെടുത്തത് മറ്റ് സംസ്ഥാനക്കാരെ വരെ ഞെട്ടിച്ചു.

