തുതീയൂർ മുട്ടുങ്കൽ പാലത്തിന്റെ ദുരവസ്ഥ തുടരും.
രേവതി അലക്സ്
പാലത്തിന്റെയും തോടിന്റെയും നീളവും വീതിയും കൃത്യമായി മനസ്സിലാക്കാതെയാണ് പാലം പൊളിച്ചത്
തൃക്കാക്കര: തൃക്കാക്കര നഗരസഭ വാർഡ് 19 പാലം പുതുക്കി പണിയുന്നതിനായി പൊളിച്ചുമാറ്റിയിട്ട് അഞ്ച് മാസത്തിലേറെയായി. ഇതുവരെ യാതൊരു നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചിട്ടില്ല. നിരവധിപ്പേർ ജോലിക്കും വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും,പോകുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്ന തുതീയൂർ മുട്ടുങ്കൽ പാലത്തിനാണ് ഈ അവസ്ഥ. പാലം പൊളിക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നു എന്നാൽ താൽക്കാലികമായി അത് അടച്ചുവെങ്കിലും ലീക്കുണ്ടായിരുന്നു. വ്യവസായ മേഖലയിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന മലിനജലമാണ് ഇവിടെ കെട്ടിക്കിടക്കുന്നത് തുടർച്ചയായി പെയ്യുന്ന മഴയിൽ തോട്ടിൽ വെള്ളം നിറഞ്ഞ് കുടിവെള്ള പൈപ്പ് മാലിന്യ ജലത്തിൽ മുങ്ങിയാണ് കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തൃക്കാക്കര ഡി എൽ എഫ് ഫ്ലാറ്റുകളിൽ സംഭവിച്ച പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പാലത്തിന്റെയും തോടിന്റെയും നീളവും വീതിയും കൃത്യമായി മനസ്സിലാക്കാതെയാണ് പാലം പൊളിച്ചതെന്നും റീ എസ്റ്റിമേറ്റ് പാസാക്കിയാൽ മാത്രമേ പാലം പണി തുടരാൻ സാധിക്കുമെന്ന് വാർഡ് കൗൺസിലറും നഗരസഭ അധ്യക്ഷയുമായ ശ്രീമതി.രാധാമണി പിള്ള അറിയിച്ചു.

