ഹേമ കമ്മിറ്റി റിപ്പോർട്ട് ജീവൻ വെക്കുമോ
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് അവസാനം പുറത്ത് വിടേണ്ടി വന്നു സർക്കാരിന്. കോടതി യുടെ ഇടപെടൽ ആണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയത്. പേരുകൾ മറച്ചു വെച്ച് പരമാവധി ആർക്കും കുഴപ്പം ഉണ്ടാക്കില്ലെന്നുള്ള വിശ്വാസം ഉണ്ടായപ്പോഴാണ് റിപ്പോർട്ട് പുറത്ത് വിടുന്നത്. പക്ഷെ ഈ റിപ്പോർട്ട് സിനിമ രംഗം ഇങ്ങനെയാണോയെന്ന് പൊതുജനത്തിന് ചിന്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കി. അതോടൊപ്പം ഈ റിപ്പോർട്ടിലുള്ള പുരുഷന്മാർ ആരാണെന്നു അറിയാനുള്ള ആഗ്രഹമുണ്ടായി. എന്നാൽ ഇതൊന്നും അവിടെ നിൽക്കാൻ പോകുന്നില്ലന്നാണ് സുചന. തെളിവുകൾ സഹിതമാണ് നടികൾ കമ്മറ്റിയുടെ മുന്നിൽ പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ ഉണ്ട്. അങ്ങനെ തെളിവുകൾ ഉണ്ടെങ്കിൽ പോലീസ് കേസ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകും. അത് ഇനി വരുന്ന ദിവസങ്ങളിൽ കാണാനിടയുണ്ട്
