പെൺകുട്ടിയെ കണ്ടെത്തി
വിശാഖപട്ടണം : മലയാളികളുടെ കൂട്ടായ ശ്രമവും പ്രാർത്ഥനയും ഒടുവിൽ ഫലം കണ്ടു. കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിയെ കണ്ടെത്തി. പെൺകുട്ടിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടിരുന്നു.. വിശാഖപട്ടണത്തു നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ട്രെയിന്റെ ബെർത്തിൽ കിടന്നുറങ്ങുന്ന രീതിയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്.

