KeralaOthers

വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാൾ

ഒല്ലൂർ : വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഒല്ലൂരിലെ വിശുദ്ധ ഏവുപ്രാസ്യയുടെ അതിരൂപത തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാൾ തുടങ്ങി.1986 സെപ്റ്റംബര്‍ 27-നാണ് ഏവുപ്രാസ്യാമ്മയുടെ വിശുദ്ധീകരണ നടപടികള്‍ക്ക്‌ ഒല്ലൂരില്‍ തുടക്കം കുറിച്ചത്. തുടർന്ന് 1987 ഓഗസ്റ്റ് 29­ന് ഏവുപ്രാസ്യമ്മയെ ‘ദൈവദാസിയായി’ പ്രഖ്യാപിച്ചു. 1990-ല്‍ കല്ലറ തുറക്കുകയും തിരുശേഷിപ്പുകള്‍ സെന്റ്‌ മേരീസ്‌ കോണ്‍വെന്റിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ 5ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഏവുപ്രാസ്യാമ്മയെ ധന്യയായി പ്രഖ്യാപിക്കുകയും, 2006 ഡിസംബര്‍ 3ന് വാഴ്ത്തപ്പെട്ടവളാക്കുകയും ചെയ്തു. 2014 ഏപ്രില്‍ 23നാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഏവുപ്രാസ്യാമ്മയെ ഉയര്‍ത്തി. വിശുദ്ധമായ ജീവിതം എന്നും മാതൃകയും ആശ്വാസവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *