BreakingCrimeKeralaPoliticsSports

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്,t

തിരുവനന്തപുരം : മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്. അഴിമതി നടന്നിട്ടുണ്ട്.
അത് കോണ്ടാണ് ഫയൽ താൻ കൈമാറിയത്. ആഴത്തിൽ ഉള്ള ക്രമക്കേട് നടന്നിട്ടുണ്ട്. മെസ്സി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം. ഇതിന്റെ ഗുണഭോക്താവ് ആരാണ്?. ധനവകുപ്പും നിയമവകുപ്പും അന്വേഷിക്കേണ്ടതാണ്. റിപ്പോർട്ടിന്റെ ഒന്നോ രണ്ടോ പേജ് മാത്രമാണ് പുറത്ത് വന്നത്. മാധ്യമങ്ങളിൽ വന്നത് പൂർണ റിപ്പോർട്ട്‌ അല്ല.
മന്ത്രിയും സ്പോൺസറും തുല്യ ഉത്തരവാദികൾ എന്ന് പറയാൻ പറ്റില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉത്തരവാദിത്തം കൂടും.  പരാതികളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം നടത്തിയത്. അതിലാണ് ഈ കണ്ടെത്തൽ. പണം നഷ്‌ടപ്പെട്ടത് സ്വന്തം ഉത്തരവാദിത്തം എന്ന് സ്പോൺസർക്ക് പറയാം. പക്ഷേ നിയമലംഘനത്തിൽ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.കോമൺവെൽത് മത്സര വിജയികൾക്ക് മാന്യമായ പരിഗണന നൽകുന്ന പാരിദോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രപ്പോസൽ സർക്കാരിന് സമർപ്പിച്ചു. മന്ത്രിസഭയിൽ തീരുമാനം എടുക്കും. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം, നിലവിൽ ചർച്ചകൾ ഒന്നും നടക്കുന്നില്ല. ഡിസംബർ വരെയാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി. സാധാരണ കാലാവധി പൂർത്തിയായ ശേഷമാണ് പുന സംഘടന ഉണ്ടാവുക
കേരളത്തിൽ തനതായ കളരിപ്പയറ്റ് കേന്ദ്രം ആവശ്യമാ1ണ്. ഈ ആവശ്യം കേന്ദ്ര കായിക മന്ത്രിയെ അറിയിച്ചു. മൂന്നാറിൽ ഹൈ ആൾറ്റിട്യൂഡ് സെന്റർ സ്ഥാപ്പിക്കുന്നത് പരിഗണനയിലാണ്
ഇന്റർനാഷണൽ ലെവലിൽ ഉയരുന്ന തരത്തിൽ കളരിപ്പയറ്റ് കേന്ദ്രം സ്ഥാപിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ മത്സരത്തിന് പോകുന്നയാളുകൾക്ക് മികച്ച യാത്ര സൗകര്യം നൽകണം എന്നതാണ് തന്റെ ആഗ്രഹം. ഓപ്പറേഷൻ കളരി പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൂടെ കായിക മേഖല നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *