KeralaOthers

എംടിയ്ക്ക് വിട നൽകി നാട്

കോഴിക്കോട്∙ മലയാളത്തിന്റെ പ്രിയ കഥാകാരന് നാട് വിട നൽകുന്നു. ആൾകൂട്ടത്തിൽ തനിച്ചാകുന്നവരുടെ കഥ പറഞ്ഞ പ്രിയപ്പെട്ട കഥാകാരനെ കാണാൻ പൊള്ളുന്ന വെയിലിലും ഏറെ നേരം കാത്തു നിന്ന് നൂറുകണക്കിനാളുകൾ എംടിയുടെ വീട്ടിലേക്കെത്തി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കഫക്കെട്ടും ശ്വാസ തടസ്സവും കൂടിയതിനെത്തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചു നാളത്തെ ചികിത്സയ്ക്ക് ശേഷം പതിവു പോലെ വീട്ടിലേക്കു മടങ്ങുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വെള്ളിയാഴ്ച പതിനൊന്ന‌ു മണിയോടെ ഹൃദയ സ്തംഭനം ഉണ്ടായതോടെ ഡോക്ടർമാർ ഉൾപ്പെടെ ആശങ്കയിലായി. വെന്റിലേറ്റർ പോലുള്ള യന്ത്രങ്ങളുടെ സഹായം വേണ്ടെന്ന് എംടി നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. അതിനാൽ ഓക്സിജൻ മാസ്ക് പോലുള്ളവയുടെ സഹായം മാത്രമേ നൽകിയിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *