BreakingCrimeKeralaPolitics

മുന്‍ മന്ത്രി വീണാ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ മൊഴി മാറ്റം


കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ പുതിയ മൊഴി. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയത് വീണ ജോര്‍ജ് പറഞ്ഞിട്ടെന്നാണ് ഗണ്‍മാന്‍ അഭിലാഷിന്റെ പുതിയ മൊഴി. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടി അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. (New statement from gunman against veena george)വീണ ജോര്‍ജിന്റെ ഗണ്‍മാന്‍ എം സി അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പോലീസ് അന്ന് വധശ്രമം ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. എന്നാല്‍ വീണ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോര്‍ജ്ജ് നിര്‍ദേശിച്ച പ്രകാരമാണ് അന്ന് റെയില്‍വേ പൊലീസിന് മൊഴി നല്‍കിയതെന്നുമാണ് അഭിലാഷിന്റെ പുതിയ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നല്‍കിയത്.
വ്യാജമൊഴി നല്‍കിയ സംഭവത്തില്‍ അഭിലാഷിനെതിരെ നടപടിക്ക് ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് വിവരം. എന്നാല്‍ താന്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വീണ ജോര്‍ജിന്റെ വിശദീകരണം. ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കെഎസ് യു പ്രതിഷേധം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *