15കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം.പരിശോധന ശക്തമാക്കി പൊലിസ്
പെൺകുട്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്
തൃശ്ശൂർ: ചാലക്കുടിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം രക്ഷപ്പെട്ടെന്നുമുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പൊലീസ് പരിശോധന ശക്തം . ചാലക്കുടി പള്ളിയിൽ വേദപാഠം പഠിക്കാനെത്തിയ 15 കാരിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് പരാതിപ്പെട്ടത്. കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം വി.ആർ പുരത്ത് വച്ച് അക്രമികളിൽ നിന്ന് രക്ഷപെട്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ഈ മൊഴി പരിശോധിക്കുകയാണ് പൊലീസ്. പെൺകുട്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്

