എക്സിറ്റ് പോളിനെതിരെ കേജ്രിവാൾ
ന്യൂഡൽഹി : എക്സിറ്റ് പോൾ ഫല പ്രഖ്യാപനത്തിനെതിരെ കേജ്രിവാൾ രംഗത്ത്.ഡൽഹിയിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ, ആം ആദ്മി പാർട്ടിയും ഭാരതീയ ജനതാ പാർട്ടിയും അവരവരുടെ സർക്കാരുകൾ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നുവെന്ന് കേജ്രിവാൾ ആരോപിച്ചു അതേസമയം, പല ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ബിജെപി മുൻതൂക്കം നേടുമെന്ന് പ്രവചിക്കപ്പെടുന്നു. ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ ബിജെപിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. ഞങ്ങളുടെ സ്ഥാനാർത്ഥികൾക്ക് നിരന്തരം ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി വിട്ട് അവരുടെ പാർട്ടിയിൽ ചേരുന്നവർക്ക് 15 കോടി രൂപ വാഗ്ദാനം നൽകിയെന്നും കേജ്രിവാൾ ആരോപിച്ചു.
“ചില ഏജൻസികൾ കാണിക്കുന്നത് ബി.ജെ.പിക്ക് 55 ൽ കൂടുതൽ സീറ്റുകൾ ലഭിക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ, ഞങ്ങളുടെ 16 സ്ഥാനാർത്ഥികൾക്ക് ആം ആദ്മി പാർട്ടി വിട്ട് അവരുടെ പാർട്ടിയിൽ ചേർന്നാൽ അവരെ മന്ത്രിമാരാക്കുമെന്നും ഓരോരുത്തർക്കും 15 കോടി രൂപ നൽകുമെന്നും വിളിച്ച് കോളുകൾ ലഭിച്ചു.” എക്സിറ്റ് പോളുകളെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് അരവിന്ദ് കേജ്രിവാൾ ഇൻസ്റ്റാഗ്രാമിൽ എഴുതി

