BusinessKeralaOthers

വൈസ് മെൻ ഇൻറർനാഷണൽ പ്രസിഡൻ്റിനു സ്വീകരണം

പൂതൃക്ക: പൂതൃക്ക വൈസ്മെൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇൻറർനാഷണൽ പ്രസിഡൻറ്
അഡ്വ: ഷാനവാസ്ഖാന് സ്വീകരണം നൽകും. അതോടൊപ്പം നിയുക്ത പ്രസിഡൻറ് എഡ്വേർഡ് ഓങ്ങ് ,മുൻ പ്രസിഡണ്ട് ഉൾറിക് ലാറി ഡ്സെൻ , സെക്രട്ടറി ജനറൽ ജോസ് വർഗീസ് ,ലെജിസ്ലേറ്റീവ് അസംബ്ലി മെമ്പർമാർ തുടങ്ങിയവർ ക്ലബ്ബ് സന്ദർശിക്കും.
ക്ലബ്ബ് പ്രസിഡൻറ് ബിജു കെ. പീറ്ററിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ ഇൻ്റർനാഷനൽ പ്രസിഡൻ്റ് അഡ്വക്കേറ്റ് ഷാനാവാസ്ഖാൻ ഉദ്ഘാടനം ചെയ്യും. മാമലശേരിയിൽ രൂപീകരിക്കുന്ന പുതിയ ക്ലബ്ബിൻ്റെ ഉത്ഘാടനം നിയുക്ത ഇൻറർനാഷണൽ പ്രസിഡൻറ് എഡ്വേർഡ് ഓങ്ങ് , ഓഫീസേഴ്സ് സ്ഥാനാരോഹണം മുൻ ഇൻറർനാഷണൽ പ്രസിഡൻറ് ഉൾറിക് ലാറി ഡ്സെൻ ,ചാരിറ്റി പദ്ധതി സെക്രട്ടറി ജനറൽ ജോസ് വർഗീസ്,മെമ്പേഴ്സിന്റെ സത്യപ്രതിജ്ഞ റീജനൽ ഡയറക്ടർ ഡോ.സാജു എം.കർത്തേടം എന്നിവർ നിർവ്വഹിക്കും, ഇൻ്റർനാഷനൽ പദ്ധതികളുടെ ഉത്ഘാടനവും ചടങ്ങിൽ വച്ച് നടത്തപ്പെടും. ഡിസ്ട്രിക്ട് ഗവർണർ വർഗീസ് പീറ്റർ, ഡപ്യൂട്ടി ഗവർണർമാരായ റെജി പീറ്റർ, കെ.കെ. ശിവദാസ് , ക്ലബ്ബ് രക്ഷാധികാരി സി.എം. ജേക്കബ് ,സിജി മോൻ എബ്രാഹം വൈസ് മെൻ ലെജിസ്ലേറ്റീവ് അസംബ്ലി മെമ്പർമാർ, റീജണിലെയും സിസ്ട്രിക്ട് ഏഴിലെയും ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *