അങ്കമാലി അർബൻ സഹകരണ സംഘം അനാഥമാകുന്നു
അങ്കമാലി: കോടികളുടെ വെട്ടിപ്പ് നടന്ന അങ്കമാലി അർബൻ സഹകരണ സംഘം അനാഥമാകുന്നു. സംഘം സെക്രട്ടറി രാജിവെച്ചിട്ട് പുതിയ നിയമനം നടത്താൻ സഹകരണ വകുപ്പ് തയ്യാറായിട്ടില്ല. പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് കുടിശ്ശിഖ തിരിച്ചടപ്പിക്കാൻ വേണ്ട നടപടികളൊന്നും സഹകരണ വകുപ്പ് സ്വീകരിച്ചിട്ടില്ല. വ്യാജ ലോണുകൾ തരപ്പെടുത്തി കോടികൾ അടിച്ച് കൊണ്ടുപോയവരുടെ പേരിൽ നടപടികൾ സ്വീകരിക്കാൻ സഹകരണ വകുപ്പും പോലീസും തയ്യാറു കുന്നില്ല. തട്ടിപ്പുകാരുടെ സ്വാധീനവലയത്തിതിണ്ലാണ് പോലീസും സഹകരണ വകുപ്പും. സർക്കാർ ഈ വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. നിക്ഷേപം സ്വീകരിക്കുന്നതല്ലാതെ തിരിച്ച് കൊടുക്കുന്നതിന് സർക്കാർ തയ്യാറു കുന്നില്ല. കോടികൾ മുടക്കി നിക്ഷേപസമാഹകരണ സമ്മേളനങ്ങളും മറ്റും നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന സഹകരണ വകുപ്പ് നിക്ഷേപം തിരികെ കൊടുക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. അനധികൃതമായി ഈ സംഘത്തിൽ നിന്ന് വായ്പ എടുത്ത് റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തി കോടികൾ സമ്പാദിച്ചവരോടൊപ്പമാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും. സംഘത്തെ കബളിപ്പിച്ച് വ്യാജ രേഖയുണ്ടാക്കിയവരെ പ്രതിചേർത്ത് കേസെടുക്കാൻ സഹകരണവകുപ്പ് ആവശ്യപ്പെട്ടീട്ടും പോലീസ് അതിനു തയ്യാറാകുന്നില്ല. മുകളിൽ നിന്നുള്ള ഇടപെടലും സമ്മർദ്ദങ്ങളുമാണ് പോലീസ് നിർജ്ജീവമാകാൻ കാരണം. 96 കോടി രൂപയോളമാണ് ഈ സംഘത്തിൽ നിന്ന് വ്യാജ ലോണുകളായി അടിച്ച് മാറ്റി റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തി ലാഭം കൊയ്തത്. സർക്കാരിൻ്റെയും സഹകരണ വകുപ്പിൻ്റെയും ഉറപ്പിലും ഗ്യാരണ്ടിയിലും നിക്ഷേപം നടത്തിയവർ കണ്ണീർക്കയത്തിലാണ്. പെൺമക്കളുടെ വിവാഹം കുട്ടികളുടെ വിദ്യാഭ്യാസം വീടു നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് പണം നിക്ഷേപിച്ചവർക്ക് കണ്ണൂ തീരുമാത്രം .

