അഫാൻ ഇന്ന് കോടതിയിൽ
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നെടുമങ്ങാട് ജെ എഫ് എം കോടതി രണ്ടിന്റേതാണ് ഉത്തരവ്. അതിസമയം തെളിവെടുപ്പിനായി പാങ്ങോട് പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഇന്ന് തന്നെ അഫാനെ പോലീസ് കസ്റ്റഡിയിൽ വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ക്കഴിയുന്ന അഫാനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്.
കസ്റ്റഡിയിൽ ലഭിച്ചാൽ അന്വേഷണ സംഘം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും. വിശദമായ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന. കനത്ത സുരക്ഷിയാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
ആദ്യം റിപ്പോര്‍ട്ട് ചെയ്ത, പാങ്ങോട്ട് കുടുംബവീട്ടില്‍ പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തുന്നത്.

