പ്രളയ ശേഷം മനുഷ്യപ്പറ്റ് ആർക്ക്? –
പ്രളയ ശേഷം ഒരു ജലകന്യക ഉയർത്തുന്ന ചോദ്യം
………………………………….
എ. സെബാസ്റ്റ്യൻ
……………………… …………
പ്രളയ ശേഷം ഒരു ജലകന്യക
മലയാളി ഇന്ന് കടന്ന് പോകുന്ന വഴിയുടെ നേർ ചിത്രമാകുന്നു. ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ സമൂഹമായിത്തീരുന്ന കാലം വിദൂരമല്ല. യാതൊരു ആശ്രയവുമില്ലാതെ വൃദ്ധരായ മാതാപിതാക്കൾ തനിച്ച് താമസിക്കുന്ന പ്രദേശങ്ങൾ അങ്ങ് കിഴക്കൻ പ്രദേശങ്ങളിൽ സജീവമാണെങ്കിൽ അതിൻ്റെ അലയൊലി കേരളമാകെ പടരുവാൻ അധികകാലം വേണ്ട എന്നതിൻ്റെ സൂചനയാണ്. കലാലയങ്ങളിൽ പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ല എന്ന വാർത്ത.
പ്രളയം തീർത്ത ഭൂമികയിൽ മാതാപിതാക്കളെ മറന്നു പോകുന്ന മക്കളുടെ നാളിനാമ്പ ബന്ധമെന്ന് പറയുന്നത് ഹോം നേഴ്സ് എന്ന മാലാഖയാണല്ലോ? പ്രളയത്തിൽ സ്വന്തം ജീവനെ പ്രതി രക്ഷപ്പെടുന്നിടത്ത് അവതരിക്കുന്ന കള്ളൻ മകനായി തീരുന്നിടത്താണ് പ്രളയ ശേഷം ജലകന്യകയുടെ പരിസരം.
സഭാ വസ്ത്രം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്കെത്തി മക്കളും കുടുംബവുമാകുമ്പോൾ യാതൊരു ആശ്രയവുമില്ലാതെ സ്ട്രോക്ക് വന്ന ഭർത്താവിനെ ജീവിപ്പിക്കാൻ മുടി മറയ്ക്കുന്ന വസ്ത്രം ധരിച്ച് ഊർജം പകരുമ്പോൾ മറി കടക്കുന്നത് മക്കളുടെ സാന്നിദ്ധ്യമില്ലായ്മയാണ്. സമൂഹവും ഭരണകൂടവും പ്രളയത്തിൽ നിന്നും രക്ഷ നേടുവാൻ ക്യാംപിലേക്ക് കൊണ്ട് പോകുവാൻ ആവുന്ന പോലെ പരിശ്രമിക്കുമ്പോഴും തൻ്റെ മന കരുത്ത് കൊണ്ട് മാത്രം അവിടെ പിടിച്ച് നിൽക്കുകയും അവിടെ ആശ്രയമായി വരുന്നവനെ മക്കളെക്കാൾ അംഗീകരിക്കുകയും ചെയ്യുന്നിടത്താണ് സിനിമയുടെ രാഷ്ട്രീയം മറനീക്കി പുറത്ത് വരുന്നത്.
അപ്പൻ മരിച്ച് കിടക്കുമ്പോൾ സംസ്കാര ചടങ്ങിന് ബ്യൂട്ടി പാർലറിൽ പോയി സുന്ദരിയാകുന്ന കാലത്ത് യു കെയിൽ നിന്നുമെത്തുന്ന സ്വന്തം മകൾ ലൈവിലൂടെ ചടങ്ങ് ഗംഭീരമാകുന്നത് ഒട്ടും അരോചകമാകില്ല. ഫാൻ്റസിയെ തക്ക സമയത്ത് ഉപയോഗിച്ച് സംസ്കാര ചടങ്ങിൽ മെത്രാൻ വേണ്ട പോപ്പ് തന്നെ വേണമെന്ന് പറയുന്നത് യാഥാർത്ഥ്യമാകുമ്പോൾ ക്രിസ്റ്റ്യാനിയുടെ ഹിപ്പോക്രസിയാണ് തുറന്ന് കാണിക്കുന്നത്.
പൊതുപ്രവർത്തകൻ്റെ സഹപ്രവർത്തകൻ നടത്തുന്ന ഘോര ഘോരമായ പ്രസംഗം അരോചകമായി തീരുന്നത്. മരിച്ചു കഴിയുമ്പോൾ നടുക്കം രേഖപ്പെടുത്തുന്നവരുടെ നേർക്കാണ്. ആരുമില്ലാത്തവരുടെ അതിജീവനത്തിൻ്റെ കഥയായി കാണാം. ഭർത്താവ് വീഴുന്നിടത്ത് ഭാര്യയുടെ അതിജീവനത്തിൻ്റെ കഥയായി വായിച്ചെടുക്കാം. കള്ളനിലെ നന്മയായും ഇതിനെ വായിച്ചെടുക്കുവാൻ കഴിയും. അങ്ങനെ പല അടരുകൾ ചേർത്ത് വെച്ചു കൊണ്ട് മനുഷ്യരുടെ ഒറ്റപ്പെടലിൻ്റെ ശക്തമായ ആവിഷ്കാരമായി മാറുന്നിടത്താണ് മനോജ് കുമാർ എന്ന സംവിധായകനെ തിരിച്ചറിയേണ്ടത്. മുഴുവൻ സ്വത്തും നൽകി കൊന്ന് തുരുവാൻ കള്ളനോട് പറയുമ്പോൾ എന്നെ കൊണ്ട് സാധിക്കില്ല, എന്നാൽ സ്വന്തം മകനോ എങ്ങനെ സ്വത്ത് അടിച്ച് മാറ്റമെന്നാണ് നോക്കുന്നത്. അമ്മയായി അഭിനയിച്ചവരും ഒറ്റ സംഭാഷണത്തിലൂടെ മാത്രം പ്രേക്ഷകരുടെ അംഗീകാരം നേടിയ ചാച്ചൻ കഥാപാത്രവും. കള്ളനായി വരുന ഗോകുലനും അസാധ്യ പെർഫോമൻസാണ് കാഴ്ചവെച്ചിരിക്കുന്നത്. മനോജ് അങ്കമാലി ഈ ചിത്രത്തിലൂടെ രണ്ടാമത്തെ സംസ്ഥാന അവാർഡിലേക്കെത്താം. ആശംസകൾ പ്രളയ ശേഷം ഒരു ജലകന്യക ടീം.

