BreakingKeralaLOCALPolitics

പാലാ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി.

പാലാ : മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍. നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന നഗര വികസന മുന്നണി പാല നഗരസഭ ഭരിക്കും. 26ല്‍ 16 പേരുടെ വോട്ടുകള്‍ മായാ രാഹുലിന് ലഭിച്ചു. റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ട് ലഭിച്ചു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ റിസള്‍ട്ട് പറയുന്നതിനു മുന്‍പേ ഇറങ്ങിപ്പോയി.
വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോണ്‍ഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു. ഇവര്‍ റിയയ്ക്ക് വോട്ട് ചെയ്തു.
നന്മയുടെ വിജയമെന്ന് മായാ രാഹുല്‍ പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള ഒരുകൂട്ടം കൗണ്‍സിലേഴ്‌സ് ഒരുമിച്ച് ചേര്‍ന്നെടുത്ത ഒരു തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്നും അവര്‍ പറഞ്ഞു. നന്മയുടെ വിജയം എന്ന് മായാ രാഹുല്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുസ്ഥിരമായ ഭരണം കാഴ്ചവെക്കാന്‍ ശ്രമിക്കും. തനിക്കെതിരായ നിയമ നടപടി നിലനില്‍ക്കില്ല. സ്വതന്ത്രയായിട്ടാണ് താന്‍ വിജയിച്ചത് – മായ വ്യക്തമാക്കി.

നാടകീയ രംഗങ്ങളാണ് പാലാ നഗരസഭയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. ഭരണപക്ഷത്തു തന്നെ പൊട്ടിത്തെറി ഉണ്ടായതിന്റെ പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസവും കൊണ്ടുവന്നത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. അന്ന് വൈസ് ചെയര്‍മാനായിരുന്ന മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *