BreakingEditorialKerala

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ദീപിക.

ക്രൈസ്തവരുടെ പ്രതികരണ രീതി ബലഹീനതയായി കരുതേണ്ടെന്ന് ഇരു സര്‍ക്കാരുകള്‍ക്കും ദീപികയുടെ മുന്നറിയിപ്പ്

എറണാകുളം : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി സഭാ മുഖപ്രസംഗമായ ദീപിക. ദുഖവെള്ളിക്ക് മുൻപേ പീഡാനുഭവം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗം ഇരു സര്‍ക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുൻപേ കുരിശിന്‍റെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തി.

ഡൽഹിയിൽ കുരിശിന്‍റെ വഴി വിലക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു.

ഡൽഹിയിൽ കുരിശിന്‍റെ വഴി തടഞ്ഞതിനെതിരേ പ്രതിഷേധിച്ചവരാണ് ഇടുക്കിയിൽ കുരിശടി തകർത്തത്. യുപിയിലെ ബുൾഡോസർരാജിൽ ചോര തിളപ്പിച്ചവരാണ് കേരളത്തിൽ കുരിശു പിഴുതത്. താരതമ്യപ്പെടുത്തുന്നില്ലെങ്കിലും ഭരണഘടനയും നിയമവാഴ്ചയും മതേതരത്വവുമൊക്കെ ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കും വെവ്വേറെയാണോയെന്നു സിപിഎം പറയണമെന്ന് മുഖപ്രസംഗം വിമർശിക്കുന്നു
ക്രൈസ്തവരുടെ പ്രതികരണ രീതി ബലഹീനതയായി കരുതേണ്ടെന്ന് ഇരു സര്‍ക്കാരുകള്‍ക്കും ദീപിക മുന്നറിയിപ്പ് നൽകുന്നു. മതപരിവര്‍ത്തനമാരോപിച്ച് കേസ് എടുത്തവരും കുരിശൊടിച്ചവരും അധികാരത്തിമിര്‍പ്പിലാണ്.

ഭരിക്കുന്നവര്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ലെന്നും കേന്ദ്രത്തിലും കേരളത്തിലും അതാണ് സംഭവിക്കുന്നതെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *