KeralaLOCALOthers

മാമലശ്ശേരി വൈസ്മെൻസ് ക്ലബ്ബ് ഉദ്ഘാടനം നടത്തി

പൂതൃക്ക: വൈസ്മെൻസ് ക്ലബ്ബ് പൂതൃക്ക സ്പോൺസർ ചെയ്ത് രൂപീകരിച്ച വൈസ് മെൻസ് ക്ലബ്ബ് ഓഫ് മാമലശ്ശേരിയുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി.
ക്ലബ്ബ് പ്രസിഡൻറ് ബിജുകെ. പീറ്ററിൻ്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ മുഖ്യാതിഥിയെ
ക്ലബ്ബ് രക്ഷാധികാരി സി.എം.ജേക്കബ് പരിചയപ്പെടുത്തി.റീജണൽ ഡയറക്ടർ ഡോ. സാജു എം. കറുത്തേടം ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.
റീജണൽ സെക്രട്ടറി ബെന്നി പോൾ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു . ജോജി വർഗീസ് (റീജണൽ സർവീസ് ഡയറക്ടർ) ഭാരവാഹികളെ പരിചയപ്പെടുത്തി.ഡിസ്ട്രിക്ട് ഗവർണർ വർഗീസ് പീറ്റർ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
ക്ലബ്ബ് പ്രസിഡൻറായി ജോർജ് വർഗീസ് ചുമതല ഏറ്റെടുത്തു.
നിയുക്ത ഡിസ്ട്രിക്ട് ഗവർണർ മിൽസൺ ജോർജ്, നിയുക്‌ത ലെഫ്‌റ്റ്നൻഡ് റീജണൽ ഡയറക്ടർ ജിജോ വി. എൽദോ, ഡിസ്ട്രിക്ട് സെക്രട്ടറി ജോൺസൺ തോമസ്, നിയുക്‌ത ക്യാബിനറ്റ് സെക്രട്ടറി ജോർജ് എടപ്പാറ , ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ ഡോക്ടർ ബിജു മാത്യു ,ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഗവർണർ റെജി പീറ്റർ ,സിജിമോൻ എബ്രാഹം(റീജണൽ സർവീസ് ഡയറക്ടർ), ഷിബു ഗായോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായിജോർജ് വർഗീസ് (പ്രസിഡൻറ്) ,
ജോൺസൺ കെ കുഞ്ഞൂഞ്ഞ്, (വൈസ് പ്രസിഡൻറ്) ഷിബു എം ഗായോസ് , (സെക്രട്ടറി),
കുര്യൻ ഐസക്ക് (ജോയിൻ്റ് സെക്രട്ടറി ),
ബോബി ചെറിയാൻ (ട്രഷറർ ) ,
ഷാജി തോമസ് (ബുള്ളറ്റിൻ എഡിറ്റർ ) ,ജേക്കബ് കുര്യൻ (വെബ്മാസ്റ്റർ ) ,ഐസക് ബി. എബ്രഹാം (വൈസ് ഗൈ) , ബെസ്സി പി .ജോയി (മെനറ്റ്സ് പ്രസിഡൻറ് ) , വർഗീസ് ജോർജ് (ലിംഗ്സ് പ്രസിഡൻ്റ്) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു

Leave a Reply

Your email address will not be published. Required fields are marked *