വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് – 7ന്റെ ഗവർണ്ണറായി മിൽസൺ ജോർജ് സ്ഥാനമേറ്റു.
കോതമംഗലം: വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയൺ ഡിസ് ട്രിക്റ്റ് – 7 ന്റെ ഗവർണ്ണറായി മിൽസൺ ജോർജ്, ടീമംഗങ്ങൾ സ്ഥാനമേറ്റു. നെല്ലിക്കുഴി സെൻഹ അരീന കൺവെൻഷൻ സെന്ററിൽ നടന്ന ഡിസ്ട്രിക്ട് കൺവെൻഷൻ യാക്കോബായ സഭ ഹൈറേഞ്ച് മേഖല ഭദ്രാസനാധിപൻ അഭി. ഡോ ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണ്ണർ വർഗീസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ എ.ഷാനവാസ് ഖാൻ പാർപ്പിടം പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ ജോസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യാ ഏരിയ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി.
റീജിയണൽ ഡയറക്ടർ ഡോ സാജു എം കർത്തേടം അവാർഡു വിതരണം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ നിയുക്ത റീജിയണൽ ഡയറക്ടർ പി.ജെ കുര്യാച്ചൻ നിർവ്വഹിച്ചു.
ലഹരി വിമുക്ത കേരളം പ്രോജക്റ്റിന്റെ ഉദ്ഘാടനം ഐ.സി.എം മാത്യൂസ് എബ്രഹാമും,ക്ലബ്ബ് പ്രോജക്റ്റുകൾ നിയുക്ത എൽ.ആർ.ഡി ജിജോ വി എൽദോ എന്നിവർ നിർവ്വഹിച്ചു.
സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുത്ത, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീറിനെ ചടങ്ങിൽ ആദരിച്ചു.
ഡിസ്ട്രിക്റ്റിലെ 35-ളം ക്ലബ്ബുകളുടെ നേതൃത്വത്തിൽ പാർപ്പിടം, ഡയബെറ്റിക് കെയർ, ഡയാലിസിസ്,ലഹരി വിമുക്ത കേരളം, ഗ്രീൻ എനർജി, വിഷരഹിത പച്ചക്കറി, വിദ്യാഭ്യാസ സഹായം എന്നീ പ്രോജക്റ്റുകളിലായി 2025-26 കാലയളവിൽ മൂന്നു കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് നിയുക്ത ഗവർണ്ണർ മിൽസൺ ജോർജ് അറിയിച്ചു.
മുൻ ഐ.സി എം പ്രൊഫ: എം.കെ ബാബു, റീജിയണൽ ട്രഷറർ ഡാനിയേൽ സി. ജോൺ, ബുള്ളറ്റിൻ എഡിറ്റർ ലൈജു ഫിലിപ്പ്, ക്യാബിനറ്റ് സെക്രട്ടറി ജോർജ് എടപ്പാറ, മുൻ എൽ.ആർ.ഡി ടോമി ചെറുകാട്ട്, ജോൺസൺ തോമസ്, എൽദോ ഐസക്, സിജോ ജേക്കബ്, ഡോ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു. അടുത്ത വർഷത്തെ ഗവർണ്ണറായി ജോൺസൺ തോമസിനെതിരഞ്ഞെടുത്തു. വിവിധ കലാപരിപാടികളും, സെലിബ്രിറ്റി ഗായിക മീട്ടു സൂസൻ പോളിന്റെ ഗാന സന്ധൃയുംനടത്തി.
ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങ ൾക്കുള്ള ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങൾ ക്കുള്ള ട്രോഫികൾ, അടിമാലി, പൂത്തൃക്ക, അടിമാലി സെന്ററൽ എന്നീ ക്ലബ്ബുകൾ കരസ്ഥമാക്കി. മികച്ച പ്രസിഡന്റിനുള്ള അംഗീകാരം, വനിതാ വിഭാഗത്തിനുള്ള അംഗീകാരവും, പൂത്തൃക്ക കൃബ്ബിലെ ബിജു കെ പീറ്റർ, ഡോ. സിന്ധു തോമസിനും ലഭിച്ചു.
ഭാരവാഹികളായി മിൽസൺ ജോർജ് (ഡിസ്ടിക്റ്റ് ഗവർണ്ണർ) സിജോ ജേക്കബ് ( സെക്രട്ടറി) ബേബിച്ചൻ നിധീരിക്കൽ (ട്രഷറർ) ജോർജ് എടപ്പാറ (ചീഫ് കോ-ഓർഡിനേറ്റർ) റെജി പീറ്റർ (ബുള്ളറ്റിൻ എഡിറ്റർ) ബേസിൽ പി. വർഗീസ് (വെബ് മാസ്റ്റർ ) ഡോ.ബിജു മാത്യു (മാർക്കറ്റിംഗ് ചെയർ പേഴ്സൺ) ബിനോയി പോൾ (ക്യാബിനറ്റ് സെക്രട്ടറി) ജയ്നി ഷാജി മെനറ്റ്സ് കോ -ർഡിനേറ്റർ ഡോ.അജി സിജോ(വൈസ് ഗയ് ) ഹന്ന ബേസിൽ (ലിംഗ്സ് കോ-ഓർഡിനേറ്റർ ) ഡോ.സിന്ധു അജീഷ് ( പ്രാഗ്രാം സെക്രട്ടറി)ബിന്ദു ജോർജ് (അസോ- കോ- ർഡിനേറ്റർ, സിജി ജോണിച്ചൻ (കർച്ചറൽ മീറ്റ് സെക്രട്ടറി) എന്നിവരെയും കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.

