BreakingNRI NewsOthers

കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് 267ാമത് മാർപാപ്പ

കേരളത്തില്‍ ആലുവ മരിയാപുരം, ഇടക്കൊച്ചി എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ ആശ്രമങ്ങളില്‍ അദേഹം ഒരു ആഴ്ചയിലധികം താമസിക്കുകയും ചെയ്തു

വത്തിക്കാൻ :ആഗോള കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ് യുഎസിലെ ഷിക്കാഗോ സ്വദേശിയായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം.1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തിന്റെ ജനനം. ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ അദ്ദേഹം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട അദ്ദേഹം സെന്റ് അഗസ്റ്റിൻ ഓർഡറിൽ സഭയിൽ ചേർന്നു.
1987-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. അവിടെ അദ്ദേഹം ദാരിദ്ര്യത്തിനും അനീതിക്കും എതിരെ ശക്തമായ നിലപാടു സ്വീകരിച്ചു.  ലാറ്റിനമേരിക്കൻ സഭയുടെ സാമൂഹിക, ആത്മീയ വെല്ലുവിളികൾ നേരിട്ടനുഭവിച്ച അദ്ദേഹം‘ദരിദ്രർക്കായുള്ള സഭ’ എന്ന ദർശനത്തിന്റെ വക്താവായി.‌
2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു, ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ നിയമനത്തിനും പരിശീലനത്തിനും മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2023-ൽ, അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2 വർഷത്തിനുള്ളിൽ മാർപാപ്പ പദവിയിൽ!പോരാടുന്നവർക്കുമൊപ്പം നിലനിൽക്കും. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും സോഷ്യൽ മീഡിയയിലും സജീവമായ അദ്ദേഹം യുവജനങ്ങളുമായി ആശയവിനിമയം നടത്തുന്നു. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്നത് പാശ്ചാത്യലോകത്ത് സഭയുടെ സ്വാധീനം വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

പാപ്പ മുൻപ് ഭാരതവും കേരളവും സന്ദർശിച്ചിട്ടുണ്ട് 2004 ലെ ആദ്യ സന്ദര്‍ശന വേളയില്‍, കേരളത്തില്‍ ആലുവ മരിയാപുരം, ഇടക്കൊച്ചി എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ ആശ്രമങ്ങളില്‍ അദേഹം ഒരു ആഴ്ചയിലധികം താമസിക്കുകയും മരിയാപുരത്തെ ക്രിസ്ത്യന്‍ സഹായ റാണി ഇടവകയിലും ഇടക്കൊച്ചിയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *