BreakingExclusiveKeralaOthers

ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ ഉദ്ഘാടനം നാളെ

ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടുവാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ ആണ് എറണാകുളത്ത് സജ്ജമായിരിക്കുന്നത്.

കൊച്ചി/കാക്കനാട് :സംസ്ഥാന സർക്കാരിൻ്റെ കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻറർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മെയ് 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാക്കനാട് പി എം ജി ജംഗ്ഷനിൽ നടക്കും.
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകു പ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടന കർമ്മം നിർവഹിക്കും.
തൃക്കാക്കര എംഎൽഎ ഉമാ തോമസ് അധ്യക്ഷത വഹിക്കും.സാമൂഹ്യനീതി ഡയറക്ടർ ഡോ.അരുൺ എസ് നായർ ഐ എ എസ് പദ്ധതി വിശദീകരണം നടത്തും.
ജില്ലാ കളക്ടർ എൻ എസ് കെ. ഉമേഷ് ഐ എ എസ്,ഡോ.ആ ദീല അബ്ദുള്ള ഐഎഎസ് , സി. ജെ. സിനോ സേവി, വി.ഡി.സുരേഷ്,ഷീബ മുംതാസ്, ശ്യാമ എസ് പ്രഭു, ഷെറിൻ ആൻ്റണി, നേഹ ചെമ്പകശ്ശേരി എന്നിവർ പ്രസംഗിക്കും.

രാജ്യത്ത് ആദ്യമായി ട്രാൻസ് ജെൻഡർ നയം ആവിഷ്കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.സാമൂഹ്യ നീതി വകുപ് ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര ഉന്നമനം കണക്കിലാക്കി നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടുവാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ ആണ് എറണാകുളത്ത് സജ്ജമായിരിക്കുന്നത്. ലൈംഗിക പീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾകൊണ്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനാണ് ഈ സംവിധാനം .24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും കൗൺസിലർമാരുടെ സേവനവും സെൻററിൽ ലഭ്യമാകും. നടപ്പു സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ട്രാൻസ്ജെൻഡറുകൾ തന്നെയാണ് സെൻറർ പ്രവർത്തിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *