നന്ദൻകോട് കൂട്ടക്കൊല വിധി കാത്ത് കേരളം
തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊല കേസിലെ ശിക്ഷാ വിധിയിൽ ഇന്ന് വാദം. പ്രതി കേഡൽ ജിൻസൺ രാജക്കെതിരായ ശിക്ഷ വിധിക്കുന്നത് കാത്തിരിക്കുകയാണ് കേരളം കേരളത്തെ നടുക്കിയ കൂട്ടക്കൊലയില്‍ അഡീഷണൽ സെഷൻസ് ആറാം കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ.നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ വിധി പ്രസ്താവിക്കുന്നത് 7 വർഷം നീണ്ട വിചാരണക്കൊടുവിൽ. കേദലിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. കേരളത്തെ നടുക്കിയ കൂട്ടക്കൊലയില്‍ കേദല്‍ ഏകപ്രതിയാണ്.
കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേൽ ചുമത്തിയിരിക്കുന്നത്. കേഡലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി

