കള്ളിൽ ജീവനെടുക്കും മായം
സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ വഴി വിതരണം ചെയ്യുന്ന കള്ളിൽ അപകടകരമായ രീതിയിൽ ലഹരി ഉപയോഗിക്കുന്നതായി സൂചന. നാടൻ കള്ളെന്ന പേരിൽ വിപണിയിലെത്തുന്നത് വ്യാജകള്ള്. കള്ള് ഷാപ്പുകളിൽ പലപ്പോഴും എക്സൈസ് വകുപ്പ് നടത്തുന്ന പരിശോധന തട്ടിപ്പ് മാത്രമായി മാറുകയാണ്. താരതമ്യേന ചിലവ് കുറഞ്ഞ ലഹരിവസ്തു എന്ന പേരിൽ യുവാക്കളും കള്ള് ഷാപ്പുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കള്ളിന് ലഹരി കൂട്ടാൻ ഉപയോഗിക്കുന്നവ ആരോഗ്യത്തിന് ഹാനികരമാണ് എന്നതിൽ തർക്കമില്ല. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കുന്ന വ്യാജ കള്ള് നിർമ്മാണകേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കണം. ലക്ഷക്കണക്കിന് ലിറ്റർ കള്ളാണ് ഓരോ ദിവസവും സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നത്.. നടപടികൾ കർശനമാക്കിയില്ലെങ്കിൽ കേരളം കേൾക്കാനിരിക്കുന്നത് മറ്റൊരു വ്യാജ മദ്യ ദുരന്ത വാർത്തയായിരിക്കും. എക്സൈസ് വകുപ്പ് അടിയന്തരമായി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മറ്റൊരു കല്ലുവാതുക്കൽ ദുരന്തം കേരളത്തിൽ ആവർത്തിക്കപ്പെടുമെന്നത് ഉറപ്പാണ്

