കണ്ടയ്‌നറുകൾ തീരത്തടിഞ്ഞു
എറണാകുളം : കൊച്ചി തീരത്തിനടുത്ത് മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്‌നറുകൾ കൊല്ലം നീണ്ടകര തീരത്തടിഞ്ഞു. കൊല്ലം തീരത്തേക്കാണ് കണ്ടൈനറുകൾ വന്നടിഞ്ഞത്. രാവിലെ നാലുമണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ ആലപ്പാട് തീരത്തടിഞ്ഞത്. അഞ്ചുമണിയോടെ നീണ്ടകര പരിമണം ഭാഗത്താണ് മൂന്ന്‌സെറ്റ് കണ്ടെയ്‌നറുകള്‍ കണ്ടത് തീരത്തടിഞ്ഞവ തുറന്ന അവസ്ഥയില്‍ ഉണ്ടെങ്കിലും സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്.

