അഹമ്മദാബാദ് വിമാനാപകടം . തകർന്നത് എയർ ഇന്ത്യ വിമാനം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകർന്നുവീണു, . ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള മേഘാനിനഗർ പ്രദേശത്താണ് അപകടം. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പേരും യാത്രക്കാരുടെ പട്ടികയിലുണ്ട്.സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. അഹമ്മദാബാദിൽനിന്ന് ലണ്ടിലേക്കു പോകേണ്ടിയിരുന്ന വിമാനത്തിലെ 53 പേരും ബ്രിട്ടീഷ് പൗരൻമാരാണ്. ഇവർക്കു പുറമേ ഒരു കാനഡ പൗരനും ഏഴ് പോർച്ചുഗൽ സ്വദേശികളും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇവർക്കൊപ്പം 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

