സുരക്ഷിത യാത്ര കണക്കാക്കപ്പെടുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ ഇന്ത്യയില്ല
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്ന വിമാനക്കമ്പനികളുടെ പട്ടിക പുറത്ത്. എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോം പുറത്തുവിട്ട റാങ്കിംഗ് അനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പൂര്‍ണ്ണ സേവന എയര്‍ലൈന്‍ എയര്‍ ന്യൂസിലാന്‍ഡാണ്. അതേസമയം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ കാരിയര്‍ എച്ച്‌കെ എക്‌സ്പ്രസ് ആണ്.
അഹമ്മദാബാദില്‍ 270 പേരുടെ മരണത്തിന് കാരണമായ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് റാങ്കിംഗ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെക്കുള്ള യാത്രാമധ്യേ പറന്നുയര്‍ന്ന ഉടന്‍ തന്നെ എയര്‍ ഇന്ത്യ വിമാനം എഐ 171 തകര്‍ന്ന് വീണത്.
ആ വിമാനം സര്‍വീസ് നടത്തിയിരുന്നത് ബോയിംഗ് ഡ്രീംലൈനര്‍ 787 ആയിരുന്നു, അതുവരെ ആ വിമാനത്തിന് ഒരു വിമാന ദുരന്തവും സംഭവിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം സുരക്ഷിതമായി കണക്കാക്കപ്പെടുന്ന വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ കാരിയറില്‍ ഇന്‍ഡിഗോ ഇടംപിടിച്ചിട്ടുണ്ട്.ഗള്‍ഫ് വിമാനക്കമ്പനികള്‍, പ്രത്യേകിച്ച് യുഎഇയില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് ഏറ്റവും സുരക്ഷിതമായ മുഴുവന്‍ സര്‍വീസ് എയര്‍ലൈനുകളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേയ്സും എമിറേറ്റ്സും മൂന്നാം സ്ഥാനത്തും എത്തിഹാദ് എയര്‍വേയ്സ് അഞ്ചാം സ്ഥാനത്തുമാണ്. റാങ്കിംഗ് അനുസരിച്ച് ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളില്‍ ഒന്നാണ് ഫ്‌ലൈ ദുബായിയും എയര്‍ അറേബ്യയും.

