BreakingExclusiveKeralaOthers

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ക്രൂരത.

ബാങ്ക് അധികൃതർ വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും, പഠിക്കാനുള്ള ബുക്കും ബാഗ്ഗും പുസ്തകവും വീട്ടുപകരണങ്ങൾ പോലും എടുക്കാൻ സമ്മതിക്കാതെ റോഡിലേക്ക് ഇറക്കി വിടുകയായിരുന്നു

അങ്കമാലി : വിദ്യാഭ്യാസ മന്ത്രിക്ക് സങ്കടഹർജിയുമായി തുറവൂർ മാർ അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പ്രിസ്റ്റിന ബൈജു. മഞ്ഞപ്ര സ്വദേശി മേപ്പിള്ളിവീട്ടിൽ പ്രസ്റ്റീനയും അമ്മയായ ബിനുവും താമസിച്ചിരുന്ന സ്വന്തം വീടും സ്ഥലവും സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മഞ്ഞപ്ര ശാഖയിൽ നിന്നും പോലീസ് അകമ്പടിയോടെ വന്നു വീട്ടുസാധനങ്ങളും താൻ പഠിക്കുന്ന ബുക്കും ബാഗ്ഗും പുസ്തകവും വീട്ടുപകരണങ്ങളും എടുക്കാൻ സമ്മതിക്കാതെ റോഡിലേക്ക് ഇറക്കിവിട്ടകാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രിക്ക് ഈ 13 കാരി പരാതി നൽകിയത് താമസിക്കാൻ സ്ഥലമില്ലാതെ തൊട്ടടുത്ത വീട്ടിൽ അഭയം തേടിയ തനിക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് പരാതിയിൽ സൂചിപ്പിച്ചു  2020 ൽ നെഞ്ചുവേദന തുടർന്ന് മൂക്കന്നൂർ എം എ ജി ജെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പ്രസ്റ്റീനയുടെ പിതാവ് ബൈജു ചികിത്സ പിഴവ് മൂലം മരണമടയുകയാണ് ഉണ്ടായത് ഈ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിപടിക്കൽ പടിക്കൽരണ്ടുമാസത്തോളം പ്രസ്റ്റിനയുംഅമ്മ ബിനു സത്യ സത്യാഗ്രഹം ഇരുന്നു. അകാലത്തിൽ മരിച്ച ബൈജു ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു കഠിനമായ ജോലിയിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് 9 സെൻറ് സ്ഥലം മഞ്ഞപ്ര മുളരിപാടത്ത് വാങ്ങുകയും മഞ്ഞപ്ര സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട് പണി പൂർത്തീകരിക്കുകയും ചെയ്തിരുന്നു എന്നാൽ ബൈജുവിന്റെ മരണശേഷം അനാഥയായ കുടുംബത്തിന് ബാങ്കിൻ്റ ഗഡുക്കൾ അടച്ചു തീർക്കാൻ കഴിവില്ലായിരുന്നു.വല്ലപ്പോഴും വീട്ടുപണിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ബിനുവും മകളും കഴിഞ്ഞു പോന്നത്. തൻ്റെ ദയനീയാവസ്ഥ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ബോധിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി വേണു നേരിട്ട് ബാങ്കിൻ്റെ റീജണൽ മാനേജരെ കണ്ട് അവസ്ഥ ബോധിപ്പിച്ചിരുന്നു എന്നാൽ അതൊന്നും വകവയ്ക്കാതെ ഏകപക്ഷീയമായി ബാങ്ക് അധികൃതർ വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും ഇറക്കി വിട്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വത്സലകുമാരി വേണു പറഞ്ഞു സർഫാസി ആക്ട് പ്രകാരം ബാങ്ക് സ്ഥലവും വീടും ഇപ്പോൾ കൈവശപ്പെടുത്തിയിരിക്കുകയാണ്  കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ച് വീടും സ്ഥലവും ബിനുവിനും മകൾക്കും വിട്ടുകൊടുത്ത് സാവകാശം തുക അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പരാതി നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *