ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേ
ന്യൂഡൽഹി : യാത്രക്കാരുടെ പോക്കറ്റ ടിക്കാനൊരുങ്ങി റെയിൽവേ.2025 ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേ പുതിയ താരിഫ് നിരക്കുകൾ നടപ്പിലാക്കാൻ പോകുകയാണ്. ഈ മാറ്റം സാധാരണ യാത്രക്കാരുടെയും ദീർഘദൂര യാത്ര ചെയ്യുന്നവരുടെയും പോക്കറ്റുകളെ നന്നായി ബാധിക്കും. എന്നാൽ , ചില വിഭാഗങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്.
റെയിൽവേയുടെ പുതിയ താരിഫ് അനുസരിച്ച്, ജനറൽ സെക്കൻഡ് ക്ലാസിൽ 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് നിരക്കിൽ വർദ്ധനവുണ്ടാകില്ല. എന്നാൽ യാത്ര 500 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ, ഓരോ കിലോമീറ്ററിനും പകുതി പൈസ അധികമായി നൽകേണ്ടിവരും.ഇതിനുപുറമെ, മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ (നോൺ-എസി) യാത്ര ചെയ്യുന്നവർ ഇനി മുതൽ കിലോമീറ്ററിന് ഒരു പൈസ കൂടി നൽകേണ്ടിവരും.

