BreakingKerala

ചൂരൽ മലയിൽ ഉരുൾപൊട്ടൽ?

രേഷ്മ ടി എം (റിപ്പോർട്ടർ )

വയനാട് : ചൂരൽ മലയിൽ വീണ്ടും ഉരുൾ പൊട്ടലെന്നു സൂചന.പുഴയിൽ നീറൊഴുക്ക് വർധിച്ചു.വയനാട് ചൂരൽ മല ഉൾപ്പെടെയുള്ള മേഖലയിൽ ശക്തമായ മഴ തുടരുന്നു. ഉരുൾ പൊട്ടൽ ഭീതിയിലാണ് ജനങ്ങളും.വെള്ളരിമലയിൽ മണ്ണിടിച്ചിലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബെയ്‌ലി പാലത്തിനപ്പുറം റാണിമല, ഹാരിസൺസ് എസ്റ്റേറ്റുകളിൽ ജോലിക്കു പോയവരിൽ ചിലർ മഴയത്ത് ഒറ്റപ്പെട്ടു. ഇവരെ സുരക്ഷിതമായി മടക്കിയെത്തിക്കാൻ ശ്രമം തുടങ്ങി.
പുതിയ വില്ലേജ് റോഡ് വെള്ളക്കെട്ട് രൂക്ഷമാണ്. ഇത്തവണ കാലവർഷത്തിനിടെ ഇവിടെ കനത്ത മഴ ഉണ്ടായെങ്കിലും ഇത്രയധികം നീരൊഴുക്ക് ഇതാദ്യമാണ്. പുന്നപ്പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തി. മരങ്ങളും. മലമുടിയിൽ നിന്നും മരണം പെയ്തിറങ്ങിയ നാളുകൾ നമ്മൾ മറന്നു പോയിട്ടില്ല.
ആശങ്കയുടെ ഒരു പുഴ തന്നെ നമ്മുടെ മനസിലേക്ക് നിറഞ്ഞൊഴുകുന്നു.

Leave a Reply

Your email address will not be published. Required fields are marked *